മധുര മാവിന്‍തൈകള്‍ നല്‍കി മരത്തണലില്‍ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം



ഫലവൃക്ഷത്തൈകള്‍ സ്‌നേഹസമ്മാനമായി കൈമാറി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. 
 
പാലാ  സെന്റ്. തോമസ് കോളേജിലെ 1984-87 വര്‍ഷ ബി. എസ്. സി  ഫിസിക്‌സ് ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് പരസ്പരം മാവിന്‍തൈകള്‍ കൈമാറിക്കൊണ്ട് മധുര സൗഹൃദം ഉട്ടിയുറപ്പിച്ചത്.

കഴിഞ്ഞ 11 വര്‍ഷമായി മുടങ്ങാതെ നടക്കുന്ന ഈ സൗഹൃദ കൂട്ടായ്മ ഇത്തവണ മൂന്നിലവ് പൈകട റിസോര്‍ട്ടിലാണ് നടന്നത്. ഇന്ത്യയിലും വിദേശത്തുമായി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കര്‍ഷകരും ഉള്‍പ്പെടെയുള്ള 30 പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഇരുപതോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. 
 


ആലുംനൈ അസോസിയേഷന്‍ പ്രസിഡന്റ് പി.ജി. അനില്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. ജോഷി വട്ടക്കുന്നേല്‍ ജോഷി വട്ടക്കുന്നേല്‍, കുര്യാച്ചന്‍ കോക്കാട്, അലക്‌സ് കൊട്ടാരം, ബിജു ജോസഫ്, രാജു റ്റി.കെ., ബെന്നി ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അടുത്ത വര്‍ഷവും ഫലവൃക്ഷത്തൈകള്‍ കൈമാറിക്കൊണ്ടാണ് തങ്ങളുടെ സംഗമത്തിന് തിരി തെളിയുകയെന്ന് പ്രസിഡന്റ് അനില്‍ പ്രസാദ് പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments