അഖില കേരള വീരശൈവമഹാസഭ സംസ്ഥാന സമ്മേളനം കോട്ടയത്ത്



 അഖില കേരള വീര ശൈവ മഹാസഭ സംസ്ഥാന സമ്മേളനം ഫെബ്രുവരി 16ന് കോട്ടയത്ത് വച്ച് നടത്തുവാൻ സഭയുടെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു വീരശൈവരിലെഎല്ലാ ഉപവിഭാഗങ്ങളെയും  കേന്ദ്ര ഒ ബി.സി പട്ടികയിൽ ഉൾപ്പെടുത്തുക,ജനസംഖ്യാനുപാതികമായി പ്രത്യേക സംവരണം അനുവദിക്കുക ബസവേശ്വരൻ്റെ പ്രതിമ നിയമ സഭയ്ക് മുമ്പിൽ സ്ഥാപിക്കുക, ബസവ ജയന്തിക്കു അവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.  


 വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സഹോദര സംഘടനകളുമായി ചേർന്ന് ശക്തമായ സമരം ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി ഡോ. കെ. പ്രസന്നകുമാർ ഉൽഘാടനം ചെയ്തു, സഭയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി കെ കുശലനെയും (തിരുവനതപുരം)ആക്ടിംഗ് ജനറൽ സെക്രട്ടറിയായി  അനീഷ് എൻ.പിള്ളയെയും (കോട്ടയം) യോഗം തെരഞ്ഞെടുത്തു യോഗത്തിൽ കെ കുശലൻ അധ്യക്ഷത വഹിച്ചു. 


വൈസ് പ്രസിഡണ്ട് കെ സുന്ദരം സാജൻ കളമശ്ശേരി ,തട്ടാരമ്പലം ജയകുമാർ ,ചന്ദ്രൻ പെരുമ്പാവൂർ , രാധാമണിയമ്മ കോട്ടയം, അനീഷ് എൻ.പിള്ള, ശശി തട്ടാരമ്പലം , ഷിജികളമശ്ശേരി, ചന്ദ്രൻപിള്ള ഹരിപ്പാട് ,ശശി മണ്ണാറശാല , മിനി സുരേഷ്, മോഹനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments