റൂഫിങ് ജോലിക്കിടയിൽ കാൽ വഴുതി താഴെ വീണ് മരണമടഞ്ഞ പൂമാല സ്വദേശി അഖിൽ കെ ദാസിൻ്റെ കുടുംബത്തിന് സേവാഭാരതി പ്രവർത്തരുടെയും നാട്ടുകാരായ സുമനസുകളുടെയും സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശനം നടന്നു . 2024 ജനുവരി 29 നാണ് അപകടത്തിൽ അഖിൽ ദാസിന് ജീവൻ നഷ്ടമായത്.
ഒരു വർഷം തികയുന്നതിന് മുമ്പേ അഖിലിൻ്റെ സ്വപ്നമായിരുന്ന വീട് നിർമ്മാണം പൂർത്തിയാക്കി കുടുംബത്തിന് കൈമാറാൻ സാധിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് അഖിൽദാസിൻ്റെ മക്കൾക്ക് താക്കോൽ കൈമാറി.
സംഘാടക സമിതി ജനറൽ കൺവീനർ അഖിൽ സ്രാപ്പുറത്ത് , കൺവീനർ ജെയിൻ കുന്നുംപുറത്ത് , പഞ്ചായത്ത് അംഗം രാജു കുട്ടപ്പൻ, രാഷ്ട്രീയ സ്വയം സേവകസംഘം മൂലമറ്റം ഖണ്ഡ് സംഘചാലക് ചന്ദ്രശേഖരപിള്ള എന്നിവർ സംബന്ധിച്ചു.
0 Comments