മനോഭാവങ്ങൾ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരങ്ങൾ: തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ


ക്രൈസ്തവ വിശ്വാസികൾ സഹജീവകളോടു പുലർത്തുന്ന മനോഭാവമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ദൃശ്യാവിഷ്കാരമായി ഭവിക്കുന്നത് എന്ന് മാർത്തോമ്മാ സഭ കോട്ടയം -കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു 

വാളക്കുഴിയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ മലങ്കര കത്തോലിക്കാ, ഓർത്തഡോക്സ്, മാർത്തോമ്മാ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാന്തിപുരം യൂണിയൻ കൃസ്ത്യൻ കൺവെൻഷന്റെ 65 മത് യോഗങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
എക്യൂമിനിക്കൽ സമ്മേളനങ്ങളും കൺവെൻഷനുകളും ക്രൈസ്തവ സഭകൾ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രതിഫലനം ആണെന്നും അഭിവന്ദ്യ തിരുമേനി അനുസ്മരിച്ചു.

 

സമാപന സമ്മേളനത്തിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം ഡയറക്ടർ റവ: സുനിൽ എ ജോൺ മുഖ്യസന്ദേശം നല്കി. റവ: ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു റവ:ഡോ:പി ജി ജോർജ്ജ്, റവ ജോൺസൺ എം ജോൺ,റവ:ഫാ: വർഗീസ് പി ചെറിയാൻ,റവ: ജേക്കബ് തോമസ്, സുവിശേഷകൻ മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു .തെള്ളിയൂർ ശാലേം മാർത്തോമ്മാ ഗായകസംഘം ഗാനം ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

2025 ജനുവരി 1 മുതൽ ആരംഭിച്ച 65 മത് കൺവെൻഷനിൽ റവ:ഫാ:ഡോ:റജി മാത്യു,ഫാ: മാത്യു പൊട്ടുകുളത്തിൽ,വെരി റവ:ഫാ: ജോസഫ് സാമുവൽ കോർഎപ്പിസ്കോപ്പ, ബ്രദർ രാമച്ച സി ഫിലിപ്പ് എന്നിവർ വിവിധ ദിവസങ്ങളിൽ വചന ശുശ്രൂഷ നിർവഹിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments