സുനില്‍ പാലാ
സാധാരണഗതിയില്‍ ശിഷ്യര്‍ക്ക് വേണ്ടിയാണ് ഗുരുപാടാറുള്ളതെങ്കില്‍ പയപ്പാര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവരങ്ങില്‍ പ്രമുഖ ഓട്ടന്‍തുള്ളല്‍ കാലാകാരന്‍ ഗുരു പാലാ കെ.ആര്‍. മണിക്കുവേണ്ടി പാടിയത് പ്രിയശിഷ്യ ശ്രീജയയാണ്.
ശ്രീജയ മാത്രമല്ല അച്ഛന്‍ ചെറുവള്ളിയില്ലം നാരായണന്‍ നമ്പൂതിരിയും ഈ പാട്ടിനോടൊത്തുചേര്‍ന്നു.
ഇപ്പോള്‍ ദുബായില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നഴ്‌സായ ശ്രീജയയെ മൂന്നാംക്ലാസ് മുതല്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചുപോന്നത് കലാമണ്ഡലം കെ.ആര്‍. മണിയാണ്. ശ്രീജയ മൂന്നാം ക്ലാസ് മുതല്‍ ഓട്ടന്‍തുള്ളല്‍ രംഗത്തുണ്ട്. ആദ്യഗുരു അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയായിരുന്നു. പിന്നീട് കലാമണ്ഡലം മണിയുടെ കീഴില്‍ പരിശീലനം ആരംഭിച്ചു.
ഇപ്പോള്‍ ദുബായില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നഴ്‌സായ ശ്രീജയയെ മൂന്നാംക്ലാസ് മുതല്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചുപോന്നത് കലാമണ്ഡലം കെ.ആര്‍. മണിയാണ്. ശ്രീജയ മൂന്നാം ക്ലാസ് മുതല്‍ ഓട്ടന്‍തുള്ളല്‍ രംഗത്തുണ്ട്. ആദ്യഗുരു അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയായിരുന്നു. പിന്നീട് കലാമണ്ഡലം മണിയുടെ കീഴില്‍ പരിശീലനം ആരംഭിച്ചു.
സബ്ജില്ല - ജില്ല - സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓട്ടന്‍തുള്ളലില്‍ തിളങ്ങിയ ശ്രീജയ പ്ലസ് ടു വരെ മത്സര രംഗത്തുണ്ടായിരുന്നു. കലാമണ്ഡലം മണിക്ക് പുറമെ പ്രമുഖ ഓട്ടന്‍തുള്ളല്‍ കാലാകാരന്‍മാരായ കലാമണ്ഡലം ജനാര്‍ദ്ദനന്റെയും കലാമണ്ഡലം പ്രഭാകരന്റെയുമൊക്കെ കീഴില്‍ ശ്രീജയ ഓട്ടന്‍തുള്ളല്‍ പരിശീലിച്ചിട്ടുണ്ട്.
പയപ്പാര്‍ ക്ഷേത്രോത്സവ ഭാഗമായി ശ്രീജയയുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഹരിശ്ചന്ദ്ര ചരിത്രം കഥ നൃത്തരൂപത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ ഇത് നടന്നില്ല. പകരമാണ് കലാമണ്ഡലം മണിയുടെ ''ഗരുഡഗര്‍വ്വഭംഗം'' ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചത്. എന്നാല്‍ പെട്ടെന്ന് പറഞ്ഞതിനാല്‍ പാട്ടുകാരെ കിട്ടിയില്ല. ശ്രീജയ ഉത്സവത്തിനായി നാട്ടിലെത്തിയിട്ടുണ്ടായിരുന്നു.
പാട്ടുകാരെ കിട്ടാതെ വന്നപ്പോള്‍ ''എന്നാല്‍ ശിഷ്യതന്നെ പാടിക്കോട്ടെ'' എന്നായി ഗുരു കലാമണ്ഡലം കെ.ആര്‍.മണി. പഴയ പാട്ടുകള്‍ അത്ര ഓര്‍മ്മയില്‍ ഇല്ലാതിരുന്നതിനാല്‍ ബുക്ക് നോക്കിയായിരുന്നു ശ്രീജയയുടെ പാട്ട്. ഒപ്പം അച്ഛന്‍ നാരായണന്‍ നമ്പൂതിരിയും കൂടി. മൃദംഗത്തില്‍ പായിപ്പാട് രാധാകൃഷ്ണന്‍ പക്കമേളമൊരുക്കി. കഴിഞ്ഞ ആറുപതിറ്റാണ്ടായി ഓട്ടന്‍തുള്ളല്‍ കാലാകാരനും ഗുരുവുമാണ് കലാമണ്ഡലം മണി.
ശ്രീജയ ആറു വര്‍ഷമായി ദുബായിലാണ്. ഭര്‍ത്താവ് ശ്രീജിത്ത് ഒരു കമ്പനിയില്‍ സൂപ്പര്‍വൈസര്‍. മാധവ്, മയൂഖ എന്നിവരാണ് മക്കള്‍. ചെറുവള്ളിയില്ലം നാരായണന്‍ നമ്പൂതിരി - രാജമ്മ ദമ്പതികളുടെ മകളാണ്. ശ്രീകലയാണ് സഹോദരി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments