പാലാ ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ.
സ്വന്തം ലേഖകൻ
പാലാ ജനറൽ ആശുപത്രിയുടെ മോർച്ചറിയോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി 2024 ജൂൺമാസം ഉണ്ടായ അതിശക്തമായ മഴയിൽ ഇടിഞ്ഞുപോയത് അടിയന്തരമായി പുനർനിർമ്മിക്കേണ്ടത് ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ആശുപത്രിയ്ക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ആശുപത്രിയുടെ പഴയ ആറ് നിലകെട്ടിടം പുതുക്കി പണിയുന്നതിന് 50 ലക്ഷം രൂപ ആവശ്യമാണ്. വളരെ അത്യാവശ്യമായ ഡിജിറ്റൽ എക്സറേമെഷീൻ വാങ്ങുന്നതിന് 1.80 കോടി രൂപ ആവശ്യമായി വരും. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.പി അഭിലാഷ്, ആർ.എം.ഒ ഡോ.അരുൺ എന്നിവർ എം.എൽ.എ യെ സന്ദർശിച്ച് ഇക്കാര്യങ്ങൾക്കായി നിവേദനം സമർപ്പിച്ചു.
ജനറൽ ആശുപത്രിയുടെ മോർച്ചറിയോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിന് 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സഹിതം നിവേദനം നൽകിയിരുന്നു.ഇത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിഗണനയിലാണ്.
ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമന്നും നിവേദനത്തിലെ മറ്റ് ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് ഇവ ബഡ്‌ജറ്റിൽ ഉൾപ്പെടുത്താൻ പരിശ്രമിക്കു മെന്നും എം.എൽ.എ ഉറപ്പ് നൽകി.
0 Comments