കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മാമി ( മുഹമ്മദ് ആട്ടൂര്‍) തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ ഡ്രൈവറെ കാണാനില്ലെന്ന് പരാതി. മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞു. തുടര്‍ന്ന് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഈ ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രജിത് കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മാമി തിരോധാനക്കേസില്‍ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം രജിത് കുമാറിന് നോട്ടീസ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 20 വര്‍ഷത്തിലേറെയായി രജിത് കുമാര്‍ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കാണാതാകുന്നത്.
0 Comments