വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല വീട്ടിൽ ( എലിക്കുളം ഇളങ്ങുളം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം ) ശംഭു എന്ന് വിളിക്കുന്ന സഞ്ജയ് സജി (46) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം (05.01.25) ആനിക്കാട് തെക്കുംതല ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, 30,500 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണമുതൽ ഇയാൾ ഒളിപ്പിച്ച സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ഷാജിമോൻ പി. ഇ, എ.എസ്.ഐ മാരായ ജയചന്ദ്രൻ, ലക്ഷ്മി.എൻ.ദാസ്, സി.പി.ഓ മാരായ അനീഷ് ഐപ്പ്, ശ്രീരാജൻ, പ്രദീപ്, രഞ്ജിത്ത് പി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ പള്ളിക്കത്തോട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കൂടാതെ ഇൻഫോപാർക്ക് സ്റ്റേഷനിലെ കൊലപാതക കേസിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
0 Comments