ഫെഡറൽ ബാങ്ക് ലുമിനാരിയായിൽ ആവേശത്തിന്റെ ഇരമ്പൽ തീർത്ത് മോട്ടോ എക്സ്പോ



ഫെഡറൽ ബാങ്ക് ലുമിനാരിയായിൽ ആവേശത്തിന്റെ ഇരമ്പൽ തീർത്ത് മോട്ടോ എക്സ്പോ

വിദേശനിർമ്മിതവും മോഡിഫൈഡ് ചെയ്തെടുക്കപ്പെട്ടതുമായ അമ്പതിലധികം കാറുകൾ ആവേശത്തിന്റെ ഹോൺ മുഴക്കി പാലാ സെൻറ് തോമസ് കോളേജിന്റെ ക്യാമ്പസി ലേക്കെത്തിയപ്പോൾ കാത്തുനിന്ന വാഹന പ്രേമികളിൽ ഉത്സവാവേശം.


 വാഹനവിപണിയിലെ ഓരോ പുതുചലനവും കൗതുകത്തോടെ വീക്ഷിക്കുന്ന മലയാളികളുടെ മനസ്സറിഞ്ഞു തന്നെയാണ് ലുമിനാരിയായുടെ സംഘാടകർ മോട്ടോ എക്സ്പോയും സൂപ്പർ ബൈക്കുകളുടെ പ്രദർശനവും ഒരുക്കിയത്. ശനിയാഴ്ച രാവിലെ  9 ന് ആരംഭിച്ച മോട്ടോ  എക്സ്പോ കാണാൻ  ഒട്ടേറെപ്പേരാണ് കോളേജ് ക്യാമ്പസിൽ നേരത്തെ തന്നെ എത്തിച്ചേർന്നത്. 


200 മിനിയേച്ചർ കാറുകളുടെ പ്രദർശനവും മോട്ടോ എക്സ്പോയുടെ കാഴ്ചകളെ കൂടുതൽ വ്യത്യസ്തമാക്കി. ലുമിനാരിയായുടെ അവസാനദിനമായ ഞായറാഴ്ച സൂപ്പർ ബൈക്കുകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്തിരിക്കുന്നത്.
     
ഫെഡറൽ ബാങ്ക് ലുമിനാരിയ ഫാഷൻ ഷോ മത്സര വിജയികൾ


പാലാ സെൻറ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലുമിനാരിയ ഇൻറർ കോളജിയേറ്റ് ഫാഷൻ ഷോ മത്സരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള ഒന്നാം സ്ഥാനവും എൻ.ഐ.എഫ്.റ്റി. തിരുപ്പൂർ രണ്ടാം സ്ഥാനവും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ‘ലുമിനാരിയ' ജനറൽ കൺവീനർ ആശിഷ് ജോസഫ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. അലൻ സഖറിയ, റോസ് സ്കറിയ, ജോബിൻ ജോബ് മാത്തൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി 62 പേരാണ് മത്സരാർത്ഥികളായി എത്തിയത്.


ഫെഡറൽ ബാങ്ക് ലുമിനാരിയായ്ക്ക് നാളെ  (26/01/2025) കൊടിയിറക്കം - ആവേശത്തോടെ ഏറ്റെടുത്ത് കുടുംബങ്ങൾ
പാലാ സെൻറ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു നടത്തിയ ലുമിനാരിയ വിദ്യാഭ്യാസ സാംസ്കാരിക പ്രദർശനമേള നാളെ സമാപിക്കും. ജനുവരി 19 ന് ആരംഭിച്ച പ്രദർശനമേളയുടെ അവസാനദിവസങ്ങളിൽ കുടുംബസമേതമെത്തുന്ന സന്ദർശകരാണ് അധികവും.


 സന്ദർശകർക്ക് യാതൊരു വിധത്തിലുള്ള തിരക്കും അനുഭവപ്പെടാത്ത തരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് സ്റ്റാളുകൾ സന്ദർശിക്കുന്നിടത്തും പാർക്കിംഗ് സ്ഥലങ്ങളിലും എർപ്പെടുത്തിയിട്ടുള്ളത്. രാവിലെ പത്തു മുതൽ രാത്രി പത്തു വരെയാണ് പ്രദർശനമേളയുടെ സമയം. 


ഇന്ന് നടത്തിയ മോട്ടോ എക്സ്പോയ്ക്ക് ആവേശപൂർണ്ണമായ സ്വീകരണമാണ് ലഭിച്ചത്. നാളെ  (26/01/2025) രാവിലെ 9 മുതൽ  വൈകിട്ട്  4 വരെ സൂപ്പർ ബൈക്കുകളുടെ പ്രദർശനമുണ്ട്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments