കാപ്പാ ചുമത്തി രണ്ടുപേരെ നാടുകടത്തി.


നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. തിരുവാർപ്പ് പുല്ലുഭാഗം ഭാഗത്ത് തൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (29), മുളക്കുളം പെരുവ ഭാഗത്ത് മാവേലിത്തറ വീട്ടിൽ മാത്യുസ് റോയി  (24) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.അഖിൽ ടി.ഗോപിയെ ഒരു വർഷത്തേക്കും, മാത്യൂസ് റോയിയെ ആറു മാസത്തേക്കുമാണ്  ജില്ലയിൽ നിന്നും പുറത്താക്കിയത്. 


അഖിൽ ടി.ഗോപിക്ക്  കുമരകം, കോട്ടയം വെസ്റ്റ്, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ  അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളും, മാത്യുസ് റോയിക്ക് വെള്ളൂർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ കൊലപാതകം,കൊലപാതകശ്രമം, അടിപിടി, കവർച്ച, മയക്കുമരുന്ന് വിൽപ്പന  തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments