പാലക്കാട് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം...മരിച്ചത് കോട്ടയം പാമ്പാടി സ്വദേശിയായ ഫിലിം എഡിറ്റർ.


പാലക്കാട് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മരിച്ചത് കോട്ടയം പാമ്പാടി സ്വദേശിയായ ഫിലിം എഡിറ്റർ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

ബാംഗ്ലൂരിലേക്ക് പോകും വഴി വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

കോട്ടയം പാമ്പാടി  പങ്ങട സ്വദേശി പുലിയുറുമ്പിൽ സനൽ സജി (24) ആണ് മരിച്ചത്.
കൂടെ സഞ്ചരിച്ച കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചി സ്വദേശിനി ഇവിയോൺ (25) നെ ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലാണ് ഇവർ ഓടിച്ചിരുന്ന ബൈക്ക്  ഇടിച്ചതെന്നാണ് പോലീസ് പറയുന്നത്.
മരിച്ച സനലിന് ഫിലിം എഡിറ്റാണ്..
വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments