കേരള സംസ്ഥാന വ്യവസായി സംസ്ഥാന ജാഥ നാളെ പാലായിൽ... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു..
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡും നിന്നും ആരംഭിച്ച ജാഥക്ക് നാളെ 4 ന് പാലായിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം 👇
ജാഥ 25 ന് തിരുവനന്തപുരത്ത് സമാപിക്കും. ജി എസ് റ്റി യിലെ അപാകതകൾ പരിഹരിക്കുക,വിലക്കയറ്റം തടയുക.ഓൺ ലൈൻ വ്യാപാരം നിയന്ത്രിക്കുക,ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക.വ്യാപാരി ക്ഷേമ നിധി പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണർത്ഥം സമതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ക്യാപ്റ്റനായുള്ള വ്യാപാര സംരക്ഷണ സന്ദേശ ജാഥയാണ് പാലായിൽ എത്തുന്നത്.
ജാഥയെ പ്രാവിത്താനത്തുനിന്നും ജില്ല ഭാരവാഹികൾ സ്വീകരിക്കും. സ്റ്റേഡിയം ജംഗ്ഷനിൽ എത്തുന്ന ജാഥക്ക് വരവേൽപ്പ് നൽകും തുടർന്ന് റാലിയുടെ അകമ്പടിയോടെ കുരിശുപള്ളി കവലയിൽ എത്തുന്ന ജാഥയെ വ്യാപാര വ്യവസായി സമിതിയുടെ വിവിധ നേതാക്കൾ സ്വീകരിക്കും.തുടർന്ന് നടക്കുന്ന സ്വീകരണ യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ് അധ്യക്ഷത വഹിക്കും.
ജാഥ അംഗങ്ങളായ കെ എം ലെനിൻ,വി പാപ്പച്ചൻ,എം പി അബ്ദുൾ ഗഫൂർ,മിൽട്ടൻ ജെ തലക്കോട്ടൂർ,ആർ രാധാകൃഷ്ണൻ,സീനത്ത് ഇസ്മയിൽ എന്നിവർ പ്രസംഗിക്കും
പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ബി അജിത് കുമാർ ഏരിയാ പ്രസിഡണ്ട് ദീപു സുരേന്ദ്രൻ,
ഏരിയ സെക്രട്ടറി ജോസ് കുറ്റിയാനിമറ്റം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോൺ ചിറ്റേട്ട്,ജില്ലാ കമ്മിറ്റി അംഗം അശോക് കുമാർ പൂക്കളം,ഏരിയ കമ്മിറ്റി അംഗം റഹീം എ ബി തുടങ്ങിയവർ പങ്കെടുത്തു.
0 Comments