കൊന്നത്തടി വില്ലേജില്‍ പുല്ലുകണ്ടം കാരക്കാവയലില്‍ ജോയിയുടെ പുരയിടത്തില്‍ കൃഷി ചെയ്തു വന്ന വിളവെടുപ്പിന് പാകമായ ചെടികള്‍ ഉള്‍പ്പടെ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒന്നര മീറ്റര്‍ ഉയരം വരെ ഉണ്ടായിരുന്ന ചെടികളായിരുന്നു കണ്ടെത്തിയത്. സ്ഥലം ഉടമ ജോയിയുടെ പേരില്‍ കേസ് എടുത്തു.
പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ് ചെയ്തിട്ടില്ല. തങ്കമണി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്.
ഇടുക്കി ഐബിയിലെ അസി എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഡിസജീവ്കുമാര്‍, പ്രിവേന്റീവ് ഓഫീസര്‍ ജയന്‍ പി. ജോണ്‍, സി.എന്‍ ജിന്‍സണ്‍, ബിനു ജോസഫ്, സിഇഒഎസ് സുജിത്, കെജെബിജി, അഗസ്റ്റിന്‍ എന്നിവര്‍ സംഘത്തില്‍ പങ്കെടുത്തു.
0 Comments