ഡിസംബർ മാസത്തെ റേഷൻ വിതരണം പൂർത്തിയായതിനാൽ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു റേഷൻ കടകൾക്ക് അവധിയായിരിക്കും. ജനുവരിയിലെ റേഷൻ വിതരണം നാളെ ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണു വിതരണം. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 3 കിലോ അരി ഇതേനിരക്കിൽ നൽകും. കൂടാതെ, നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതമായും ലഭിക്കും.
0 Comments