പഠനശാക്തീകരണ കൂട്ടായ്മയുമായി വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ.... വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിൽ പഠനശാക്തീകരണ കൂട്ടായ്മ


പഠനശാക്തീകരണ കൂട്ടായ്മയുമായി  വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ
വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിൽ പഠനശാക്തീകരണ കൂട്ടായ്മ

വിവിധ കേന്ദ്രങ്ങളിലായി സമീപപ്രദേശത്തെ ജനപ്രതിനിധികളെയും സാംസ്കാരിക നായകരെയും മാതാപിതാക്കളെയും കുട്ടികളെയും  ഉൾച്ചേർത്തുകൊണ്ട് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ സംഘടിപ്പിച്ച പഠനശാക്തീകരണ കൂട്ടായ്മ ശ്രദ്ധേയമായി. സമീപ പ്രദേശത്തുള്ള കുട്ടികളും മാതാപിതാക്കളും  ഒരു കേന്ദ്രത്തിൽ ഒന്നിച്ചു കൂടുകയും കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഒമ്പത് കേന്ദ്രങ്ങളിലായി നടത്തിയ കൂട്ടായ്മയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. 
പഠന ശാക്തീകരണ കൂട്ടായ്മയിൽ കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുകയും
കുട്ടികൾ സ്വാംശീകരിച്ച അറിവുകളും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം ലഭിച്ചത് കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനും ഉണർവുണ്ടാകുവാനുമുള്ള പ്രചോദനമായി തീർന്നു.


കൂട്ടായ്മയിൽ കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുകയും കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുകയും ചെയ്തു.
നരിമറ്റത്ത് വച്ചു നടന്ന പഠനശാക്തീകരണ കൂട്ടായ്മ മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന റെനോൾഡ്, ഗ്രാമപഞ്ചായത്ത് മെബർ മാരായ ലിൻസിമോൾ ജെയിംസ് , ഇത്തമ്മ മാത്യു എന്നിവർ ചേർന്നും കളത്തൂക്കടവിൽ വച്ചു നടന്ന കൂട്ടായ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, തലപ്പലം ഗ്രാമപഞ്ചായത്ത് മെബർ ജോമി ബെന്നി  എന്നിവർ ചേർന്നും വാകക്കാട് വച്ചു നടന്ന കൂട്ടായ്മ മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗം അലക്സ് ടി ജോസ്, മൂന്നിലവ് ഗ്രാമപഞ്ചായത്ത്  അംഗം ജോളി ടോമി  എന്നിവർ ചേർന്നും ഉദ്ഘാടനം ചെയ്തു.


തലനാട് വച്ചു നടന്ന കൂട്ടായ്മ തലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സോളി ഷാജി ഉദ്ഘാടനം ചെയ്തു. ഇടമറുകിൽ നടന്ന കൂട്ടായ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ജെറ്റോ ജോസഫ് , മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോസ് എന്നിവർ ചേർചേർന്നും മേലുകാവുമറ്റത്ത്  വച്ച് നടന്ന കൂട്ടായ്മ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി ടോമി എന്നിവർ ചേർന്നും ഉദ്ഘാടനം ചെയ്തു. 
മേച്ചാലിൽ വച്ച് നടന്ന കൂട്ടായ്മ പിടിഎ പ്രസിഡൻറ് ജോസ് കിഴക്കേകര ഉദ്ഘാടനം ചെയ്തു. 
തടിക്കാട് നടന്ന കൂട്ടായ്മ മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീബമോൾ ജോസഫ് , ഷൈനി ബേബി എന്നിവർ ചേർന്നും പയസ്മൗണ്ട് വച്ച് നടന്ന കൂട്ടായ്മ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് കോനുക്കുന്നേൽ, മുൻ ജില്ലാ പഞ്ചായത്തംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ എന്നിവർ ചേർന്നും ഉദ്ഘാടനം ചെയ്തു. 
പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, പിറ്റിഎ പ്രസിഡൻറ് ജോസ് കിഴക്കേക്കര, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവരോടൊപ്പം അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments