പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ ജോസഫാ വടക്കേൽ (93) അന്തരിച്ചു. സംസ്കാരം നാളെ ബുധൻ (15.1.2025) ഉച്ചകഴിഞ്ഞ് 3.00ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മഠം വക സെമിത്തേരിയിൽ. പരേത അരുവിത്തുറ ഇടവക വടക്കേൽ കുടുംബാംഗമാണ്.
കുന്നോന്നി, കടുത്തുരുത്തി, സേവ്യർപുരം, വടകര, കടനാട്, ഉള്ളനാട്, അരുവിത്തുറ, കാഞ്ഞിരമറ്റം, കുറുമണ്ണ്, കളത്തൂർ, കുര്യനാട്, കൂത്താട്ടുകുളം ദേവമാതാ, ഇൻഫൻ്റ് ജീസസ്, മരങ്ങാട്ടുപള്ളി, മുത്തോലപുരം, ക്രൈസ്റ്റ് ഹാൾ, നെല്ലിയാനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ജോസഫ് തോമസ് (മുണ്ടക്കയം), തോമസ് വടക്കേൽ (കുന്നോന്നി), ഫാ. സെബാസ്റ്റ്യൻ വടക്കേൽ (താമരശ്ശേരി), ലില്ലിക്കുട്ടി ജോസഫ് (പൊൻകുന്നം, തേനംമാക്കൽ), പരേതയായ ഏലിയാമ്മ, മാത്തുകുട്ടി (തിടനാട്).
0 Comments