പാലാ നെല്ലിയാനി നിത്യാരാധനാ മഠാംഗമായ സിസ്റ്റർ റൊസാലിയാ തൈപ്പറമ്പിൽ (91) അന്തരിച്ചു.
സംസ്കാരം നാളെ (17.01.2025, വെള്ളിയാഴ്ച) ഉച്ചക്ക് 1.30 ന് നെല്ലിയാനി മഠം ചാപ്പലിലെ ശുശ്രൂഷകൾക്കു ശേഷം മഠം വക സെമിത്തേരിയിൽ.
പരേത ഇടമറ്റം ഇടവക തൈപ്പറമ്പിൽ കുടുംബാംഗമാണ്. വടകര, കുറുമണ്ണ്, കടനാട്, കാക്കൂർ, മുളക്കുളം, മരങ്ങോലി, പൈക, മുട്ടം, അന്ത്യാളം, അഡോറേഷൻ ഹോസ്റ്റൽ, ഉരുളികുന്നം, കൂത്താട്ടുകളം ശാന്തിഭവൻ, ഡോൺ ബോസ്കോ പുവർ ഹോം, കടനാട്, നെല്ലിയാനി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി (കുറുമണ്ണ്, ചന്ദ്രൻകുന്നേൽ), ക്ലാര (ഇടമറ്റം, തൈപ്പറമ്പിൽ), സിസ്റ്റർ മറിയക്കുട്ടി തൈപ്പറമ്പിൽ PSA (രാജസ്ഥാൻ), അന്നക്കുട്ടി (കലൂർ, പടവിൽ), ബ്രിജിറ്റ് (പൈനിക്കുളം, പൂവത്തോട്).
0 Comments