ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പുലിയന്നൂർ കലാനിലയം അസംപ്ഷൻ മഠാംഗമായ സിസ്റ്റർ എമിലിയാന (90, മറിയാമ്മ) നിര്യാതയായി.
സംസ്കാരം നാളെ (4.01.2025, ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30 ന് മഠം ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ. പരേത എലിക്കുളം ഈറ്റത്തോട്ട് കുടുംബാംഗമാണ്. കലാനിലയം, കണ്ണാടിയുറുമ്പ് സ്കൂളുകളിൽ അധ്യാപികയായും സ്ലീവാപുരം, രത്നഗിരി എന്നീ മഠങ്ങളിൽ സുപ്പീരിയറായും, ചെമ്മലമറ്റം, ളാലം, സാൻഡാമിയാനോ പ്രൊവിൻഷ്യൽ ഹൗസ്, സെറാഫിക് മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : കുഞ്ഞ്, സിസ്റ്റർ ലിസാ എഫ്സിസി (മരിയൻ മെഡിക്കൽ സെൻ്റർ), പരേതരായ അന്നക്കുട്ടി, പെണ്ണമ്മ.
സിസ്റ്റർ റാണി വട്ടോത്ത് എഫ്സിസി (പ്രൊവിൻഷ്യൽ കൗൺസിലർ) സഹോദരി പുത്രിയുമാണ്.
0 Comments