റോഡിനരികിലൂടെ നടന്ന് പോവുകയായിരുന്ന 9 വയസുകാരിയെ കാർ ഇടിച്ചുതെറിപ്പിച്ചു…


 തൃശൂർ  വെള്ളിത്തിരുത്തിയിൽ നടന്നു പോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്‍റെ മകൾ ഒമ്പത് വയസുള്ള പാർവണക്കാണ് പരിക്കേറ്റത്.  

 ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് അപകടം ഉണ്ടായത്. ചൂണ്ടൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.  


 അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments