കൊഴുവനാൽ പഞ്ചായത്തിലെ ചകിണിയാങ്കൽ, പൂവേലിക്കുന്ന് പ്രദേശവാസികളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു...മാളോലക്കടവിൽ പാലം നിർമ്മിക്കാൻ മാണി സി കാപ്പൻ എം.എൽ.എ 65 ലക്ഷം രൂപ അനുവദിച്ചു


കൊഴുവനാൽ പഞ്ചായത്തിലെ ചകിണിയാങ്കൽ, പൂവേലിക്കുന്ന് പ്രദേശവാസികളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. മേവിട - ചകിണിയാങ്കൽ റോഡിൽ മാളോലക്കടവിൽ പാലമില്ലാതെ നൂറുക്കണക്കിന് കുടുംബങ്ങൾ യാത്രാ ക്ലേശം അനുഭവിക്കുകയായിരുന്നു. മേവിട വലിയ തോടിന് കുറുകെ ആദ്യ കാലത്ത് ചെറിയ നടപ്പാലവും പിന്നിട് ചപ്പാത്തും നിർമ്മിച്ചെങ്കിലും വാഹന ഗതാഗതം സാധ്യമായിരുന്നില്ല. മേവിട നിന്നും മാളോലക്കടവിൽ എത്തിയ ശേഷം  രണ്ടായി പിരിഞ്ഞ് പൂവേലിക്കുന്നിലേക്കും ചകിണിയാങ്കലേക്കും ഏതാണ്ട് മൂന്നു കിലോമീറ്റർ നീളമുള്ള റോഡാണിത്.  


മാളോലക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് മാണി സി കാപ്പൻ എം.എൽ.എ ആയതോടെ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും ആവശ്യത്തെ തുടർന്ന് നടപടി ആയി . ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് മെമ്പർ മഞ്ചു ദിലീപ് എന്നിവരുടെനേതൃത്തിൽ നൽകിയ നിവേദനത്തെത്തുടർന്ന് 65 ലക്ഷം രൂപ അനുവദിച്ചു.10മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള പാലം കൊഴുവനാൽ പഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് മാണി സി. കാപ്പൻ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, ഡോ.ദിവാകരൻ നായർ, ഡോ. ശ്രീകുമാർ പുതിയിടത്ത് ,പഞ്ചായത്ത് മെമ്പർമാരായ മഞ്ചു ദിലീപ്, നിമ്മി ട്വിങ്കിൾ രാജ്, പി.സി ജോസഫ്, തോമസ് മാത്യു, ഗോപി കെ. ആർ, സ്മിത വിനോദ്, ആനീസ് കുര്യൻ, രമ്യ രാജേഷ്, ആലീസ് ജോയി, മെർലി ജയിംസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബാബു കെ. ജോർജ്, കെ.ജെ  ദേവസ്യ, മാനുവൽ നെടുമ്പുറം, റ്റി.ആർ വേണുഗോപാൽ, ജി. അനീഷ് , രാജേഷ് കിഴക്കേറ്റ്,എന്നിവർ പ്രസംഗിച്ചു. പണി പൂർത്തീയാകുന്നതിന് കൂടുതൽ  പണം ആവശ്യമുണ്ടെങ്കിൽ അതും എം.എൽഎ ഫണ്ടിൽ നിന്നുo അനുവദിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments