കാണക്കാരി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡ് കുമാരി സെന്‍റര്‍ (അങ്കണവാടിയുടെ ) പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നടത്തി.


കാണക്കാരി ഗ്രാമപഞ്ചായത്ത് 6-ാം വാര്‍ഡില്‍ വര്‍ഷങ്ങളായി  വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന  105 -ാം നമ്പര്‍ അങ്കണവാടിക്ക് ശ്രീ ഗോപാലകൃഷ്ണന്‍ ,തറപ്പില്‍ സൌജന്യമായി നല്‍കിയ 3 സെന്‍റ് സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്  പഞ്ചായത്ത് 17ലക്ഷംരൂപയും ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷം രൂപ യും അനുവദിച്ചു . അങ്കണവാടിക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതപരിഹാരവും സുരക്ഷിതത്വവും ഉറപ്പാക്കുവാന്‍ സാധിക്കും.



 6-ാം വാര്‍ഡ് കുമാരി സെന്‍റര്‍(അങ്കണവാടിയുടെ )  പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അംബിക സുകുമാരന്‍ നിര്‍വ്വഹിച്ചു.    വാര്‍ഡ് മെമ്പര്‍ ശ്രീജ ഷിബു   അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍  മുഖ്യപ്രഭാഷണം   നടത്തി.     സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ വിനീത രാഗേഷ്, കാണക്കാരി അരവിന്ദാക്ഷന്‍ , ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക്, തമ്പിജോസഫ്, അനിത ജയമോഹന്‍, ,സാംകുമാര്‍ വി, ബെറ്റ്സിമോള്‍ ജോഷി , , അനില്‍കുമാര്‍ വി.ജി,  


,ജോര്‍ജ്ജ് ഗര്‍വ്വാസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈനി എം.എസ്,,മുന്‍ മെമ്പര്‍ വിനു വാസുദേവ് , അസി.സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്ജ്,  ,സി.ഡിഎസ് മെമ്പര്‍ സിനി സുനില്‍ , അംഗന്‍വാടി വര്‍ക്കര്‍ റോസമ്മ ജോണ്‍  ,  ആശ വര്‍ക്കര്‍ സുമ മനോജ്,   അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ജയശ്രീ എം , ഓവര്‍സിയര്‍മാരായ ശ്രീഹരി,ധനഞ്ചയ   എന്നിവര്‍ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments