പ്രവിത്താനം അന്തീനാട് - താമര മുക്ക് റോഡിൽ കാലപ്പഴക്കം മൂലം തകർന്ന സെന്റ് ജോസഫ് ദേവാലയത്തിനു മുമ്പിലുള്ള പാലവും റോഡും പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.
പാലം തകർന്ന ഉടനെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. തോട്ടിൽ വെള്ളവും നിയമപരമായ തടസ്സങ്ങളും കാരണം പണി തുടങ്ങാൻ വൈകിയത് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.
ശാന്തി നിലയം സ്പെഷ്യൽ സ്കൂൾ , പള്ളി,അമ്പലം എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കുള്ള എളുപ്പ മാർഗ്ഗമാണ് പാലം തകർന്നതിലൂടെ തടസ്സപ്പെട്ടിരുന്നത്. സങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിച്ച് ടെണ്ടർ നടപടികളും പൂർത്തീകരിച്ചതുകൊണ്ട് പാലം പുതുക്കിപ്പണിത് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ സാധിക്കും.
ജനുവരി 5 ഞായറാഴ്ച രാവിലെ 11 മണിക്ക് അന്തീനാട് പള്ളിയുടെ മുൻ വശത്തുള്ള ഗ്രൗണ്ടിൽ വികാരി ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിലിന്റെ സാന്നിദ്ധ്യത്തിൽ മാണി സി. കാപ്പൻ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. നാടിന്റെ ചിരകാല അഭിലാഷം പൂവണിയുന്ന ഈ ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് വാർഡ് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ പറഞ്ഞു.
0 Comments