32-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു... പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി.വി. ആനന്ദബോസ് ഹിന്ദുമഹാസംഗമത്തിന് തിരിതെളിക്കും...
32-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. സി.വി. ആനന്ദബോസ് ഹിന്ദുമഹാസംഗമത്തിന് തിരിതെളിക്കും. 12-ാം തീയതി വൈകിട്ട് 430 ന് ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രാങ്കണത്തില്‍ നിന്ന് സംഗമ നഗറായ വെള്ളാപ്പാട് ക്ഷേത്ര സന്നിധിയിലേക്ക് മഹാശോഭായാത്ര നടക്കും.
6 ന് സ്വാമി വീതസംഗാനന്ദജി മഹാരാജ് ധ്വജാരോഹണം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഹിന്ദുമഹാസംഗമം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ അധ്യക്ഷതയില്‍ ഡോ. സി.വി. ആനന്ദബോസ് ഹിന്ദുമഹാസംഗമത്തിന് തിരിതെളിക്കും. തൃശ്ശൂര്‍ നന്ദകിഷോര്‍ വിവേകാനന്ദ സന്ദേശം നല്‍കും. കെ.എന്‍. രാമന്‍ നമ്പൂതിരി, ഡോ. എന്‍.കെ. മഹാദേവന്‍, അഡ്വ. ജി. അനീഷ് തുടങ്ങിയവര്‍ സംസാരിക്കും.
വീഡിയോ ഇവിടെ കാണാം. 👇👇👇
വിവിധ ദിവസങ്ങളിലായി സ്വാമി യതീശ്വരാനന്ദ ചൈതന്യ, ഒ.എസ്. സതീഷ്, അനൂപ് വൈക്കം, എസ്. ജയസൂര്യന്‍, അഡ്വ. ശ്രീനിവാസന്‍ കെ.ആര്‍., ആശാ പ്രദീപ്, അഡ്വ. ശങ്കു റ്റി. ദാസ്, എ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 16 ന് വൈകിട്ട് 6.30 ന് സമാപന സമ്മേളനം നടക്കും. ഡോ. വി. നാരായണന്‍, സന്തോഷ് മരിയസദനം, ഡോ. വിനയകുമാര്‍ ഐങ്കൊമ്പ്, ഡോ. വി. രാധാലക്ഷ്മി എന്നിവരെ ആദരിക്കും.
പത്രസമ്മേളനത്തില്‍ ഡോ. എന്‍.കെ. മഹാദേവന്‍, അഡ്വ. രാജേഷ് പല്ലാട്ട്, സി.കെ. അശോക് കുമാര്‍, ഡോ. പി.സി. ഹരികൃഷ്ണന്‍, കെ. കെ. ഗോപകുമാർ, ടി.എൻ. രാജൻ പാലാ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments