മാണി സി കാപ്പൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന പ്രവിത്താനം - പുലിമലക്കുന്ന് റോഡിന്‍റെ ഉദ്ഘാടനം നാളെ( 28.1.2025) നടക്കും. ഉച്ച കഴിഞ്ഞ് 4 30 ന് ചൂരനോലിക്കൽ ജംഗ്ഷനിൽ ചേരുന്ന യോഗത്തിൽ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി അദ്ധ്യക്ഷത വഹിക്കും. ടി റോഡ് രണ്ട് റീച്ചായാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
ആകെ 3 കിലോമീറ്റർ ഓളം ഉള്ള റോഡിൽ മുൻസിപ്പാലിറ്റിയുടെ ഭാഗത്ത് 77 ലക്ഷം രൂപ അനുവദിച്ചിരുന്നു. യോഗത്തിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന ടോമി, ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദ് മാത്യു, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോർജുകുട്ടി, ചൂണ്ടച്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് സെൻ തേക്കുംകാട്ടിൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സജി എസ് .തെക്കേൽ,
ടി ആർ ശിവദാസ്, ജോഷി മാത്യു എടേട്ട്, ഷാജിമോൻ വി കെ, നിതിൻ സി വടക്കൻ, അഡ്വ. പ്രകാശ് വടക്കൻ, അശ്വതി മഹേഷ്, റോയ് പൊടിമറ്റം, ഷാജി കിഴക്കേക്കര, സിബി വട്ടപ്പലം, ഷൈജു പെരുമ്പാട്ട്, ജോയിച്ചൻ എടേട്ട്, തുടങ്ങിയവർ പ്രസംഗിക്കും.
മൂന്നു കിലോമീറ്റർ നീളമുള്ള ഈ റോഡ് രണ്ടു ഭാഗമായാണ് പണി പൂർത്തീ കരിച്ചത്. മുനിസിപ്പാലിറ്റിയിലൂടെ കടന്നു പ്രാകുന്ന ഭാഗം പൂർത്തീയാക്കാൻ 77 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.
0 Comments