പൂഞ്ഞാർ കോയിക്കൽ ദേവസ്വം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം 24 ന് കോടിയേറി 31ന് ആറാട്ടോടെ സമാപിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു...... വീഡിയോ ഈ വാർത്തയോടൊപ്പം



പൂഞ്ഞാർ കോയിക്കൽ ദേവസ്വം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം 24 ന് കോടിയേറി 31ന് ആറാട്ടോടെ സമാപിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു...... 

24ന് രാവിലെ 9 നും 10 നും മദ്ധ്യേ തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് 6.15 ന് ദീപാരാധന 7 മുതൽ മേജർ സെറ്റ് കഥകളി. 

വീഡിയോ ഇവിടെ കാണാം 👇👇👇


25 ന് രാവിലെ 8.30 ന് ശ്രീബലി വൈകിട്ട് 5 ന് കാഴ്ചശ്രീബലി 6.30 ന് തിരുവാതിരകളി, 7 ന് നൃത്തസന്ധ്യ 8 ന് ശീതങ്കൻ തുള്ളൽ രാത്രി 9 ന് കഥകളി 9.30 ന് കൊടിക്കീഴിൽ വിളക്ക്. 


26 ന് വൈകിട്ട് 6.30 ന് തിരുവാതിരകളി, 7 മുതൽ നൃത്ത നൃത്യങ്ങൾ, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 27 ന് വൈകിട്ട് 6.30 ന് തിരുവാതിരകളി, 7 ന് സംഗീതകച്ചേരി രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 28 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട് വൈകിട്ട് 6.30 ന് ഭക്തിഗാന സുധ, 8 ന് ഓട്ടൻതുള്ളൽ,
 രാത്രി 9.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 


29 ന് ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 6 ന് കഥാകഥനം  7 ന് മ്യൂസിക്കൽഫ്യുഷൻ രാത്രി 9.30 ന് വലിയ വിളക്ക്. 
29 ന് വൈകിട്ട് 5 ന് കാഴ്ച ശ്രീബലി മേജർ സെറ്റ് പഞ്ചവാദ്യം 7 ന് കോഴിക്കോട് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന മാനസജപലഹരി. രാത്രി 9.30 ന് നായാട്ട് പാറയിലേക്ക് എഴുന്നള്ളിപ്പ്, 10.30 ന് പള്ളിവേട്ട എതിരേൽപ്പ്. 


ആറാട്ട് ദിനമായ 31 ന് രാവിലെ 7 മുതൽ പുരാണ പാരായണം, വൈകിട്ട് 5 ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 6.30 ന് ഡാൻസ്, 8 ന് മെഗാ മ്യൂസിക്കൽ നൈറ്റ്‌, രാത്രി 10.30 ന് ആറാട്ട് എതിരേൽപ്പ് രാത്രി 12 ന് കൊടിയിറക്ക്. 


പത്രസമ്മേളനത്തിൽ ദേവസ്വം സുപ്രണ്ട് ആർ നന്ദകുമാർ, ഭരണ സമിതിയംഗങ്ങളായ താരാ വർമ്മ , ഹരീഷ്കുമാർ വർമ്മ, എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments