രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ഫുട്‍ബോൾ ടൂർണമെന്റ് നാളെമുതൽ (22 .01.2025 )


രാമപുരം   മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം സംഘടിപ്പിക്കുന്ന 7  ആ മത്  ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ജനുവരി  22   മുതൽ 24  വരെ  തിയതികളിൽ  കോളേജ് ഗ്രൗണ്ടിൽ വച്ച്  നടത്തപ്പെടുന്നു.


 ടൂർണ്ണമെന്റിൽ  സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, ദേവമാതാ കോളേജ് കുറവിലങ്ങാട്,  സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ബി വി എം കോളേജ് ചേർപ്പുങ്കൽ, മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ  പ്രമുഖ  ടീമുകൾ മാറ്റുരക്കുന്നു.  


ടൂർണ്ണമെന്റ് ഉദ്‌ഘാടനം നാളെ 4 :00 പി എം ന് കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം  നിര്വ്വഹിക്കും. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത  വഹിക്കും. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് സി ജോർജ്  നേതൃത്വം നൽകും.  


ടൂർണ്ണമെന്റ് ജേതാക്കൾക്ക് ജിത്തുമെമ്മോറിയൽ  എവർ റോളിങ്ങ് ട്രോഫിയും  ക്യാഷ് അവാർഡും, റണ്ണേഴ്‌സ് അപ്പിന്‌ എവർ റോളിങ്ങ് ട്രോഫിയും  ക്യാഷ് അവാർഡും ലഭിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments