അരുവിത്തുറ കോളേജിൽ പ്രയുക്തി 2025 തൊഴിൽ മേള .



കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായി 30ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള ‘പ്രയുക്തി 2025’ ഈ മാസം 25 ആം തിയതി ശനിയാഴ്ച കോളേജിൽ വച്ച് നടത്തുന്നു. 


പ്ലസ് ടു,  ഡിപ്ലോമ ,ഡിഗ്രി, പി ജി തുടങ്ങി വിദ്യാഭ്യാസ യോഗ്യത ഉള്ള 40 വയസിൽ താഴെ പ്രായമുള്ള യുവജനങ്ങൾക്ക് വിവിധ കമ്പനി കളിൽ ഇന്റർവ്യൂ വിൽ പങ്കെടുത്ത് ജോലി നേടാവുന്നതാണ്.  



ബാങ്കിംഗ്, ഫിനാൻസ് , ഐ ടി,  ടൂറിസം, റിട്ടയിൽ, ഓട്ടോമൊബൈൽ,  ഹോസ്പിറ്റലിറ്റി തുടങ്ങി നിരവധി മേഖലകളിലെ കമ്പനികൾ ഫെയറിൽ പങ്കെടുക്കുന്നു.  25ആം തിയതി രാവിലെ 9.30 ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് ശ്രീ ആന്റോ ആന്റണി എം പി  മേള ഉത്ഘാടനം ചെയ്യും. 


പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബിയോഡാറ്റായും സർട്ടിഫിക്കറ്റ് കോപ്പികളും ആയി കോളേജിൽ എത്തേണ്ടതാണ്. 
Mob 9447028664



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments