മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ കീഴിലുള്ള കരയോഗങ്ങളുടെ മേഖലാ സമ്മേളനങ്ങള്‍ ''സുദൃഢം 2025' നടത്തുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍, ഭരണസമിതി അംഗങ്ങളായ കെ.ഒ. വിജയകുമാര്‍, ഗോപകുമാര്‍ ഇല്ലിക്കത്തൊട്ടിയില്‍, ഉണ്ണി കുളപ്പുറം, എന്നിവര്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കരയോഗങ്ങളെ അഞ്ച് മേഖലകളായി തിരിച്ചാണ് സമ്മേളനങ്ങള്‍ നടത്തുന്നത്.
ആദ്യസമ്മേളനം ഇന്ന് 2.30 ന് പള്ളിയാമ്പുറം എന്‍.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ഗംഗാദത്തന്‍ മുഖ്യപ്രഭാഷണം നടത്തും. 26 കരയോഗങ്ങളില്‍ നിന്നായി കരയോഗ-വനിതാസമാജ - ബാലസമാജ - സ്വാശ്രയസംഘം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും.
19-ന് കിടങ്ങൂര്‍ മേഖലാ സമ്മേളനം കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 2.30 ന് നടക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 9 ന് 2.30 ന് മോനിപ്പള്ളി മേഖലാ സമ്മേളനം മോനിപ്പള്ളി എന്‍.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 16 ന് 2.30 ന് പൂവരണി മേഖലാ സമ്മേളനം പൂവരണി എന്‍.എസ്.എസ്. കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ. കെ.പി. നാരായണപിള്ള ഉദ്ഘാടനം ചെയ്യും. അഡ്വ. സജിത്ത് മുഖ്യപ്രഭാഷണം നടത്തും.
മാര്‍ച്ച് 2 ന് പൂഞ്ഞാര്‍ മേഖലാ സമ്മേളനം 2.30 ന് പൂഞ്ഞാര്‍ ശ്രീലക്ഷ്മി എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. മേഖലാ സമ്മേളനങ്ങളില്‍ യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ അധ്യക്ഷത വഹിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments