നീലൂർ സെൻ്റ് ജോസഫ്സ് സ്ക്കൂളിലെ മഹാസംഗമം- 2025 പൂർവ്വ വിദ്യാർത്ഥി സംഗമം 26ന് നടക്കും.
1961- ൽ സ്ഥാപിതമായ നീലൂർ സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്ലാ ബാച്ചിലുമുള്ള പൂർവ്വവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒത്തുചേരലായ മഹാസംഗമം- 2025 ഞായറാഴ്ച (26.1.2025) രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടക്കും. സെൻ്റ് ജോസഫ്സ് പബ്ലിക്ക് സ്കൂൾ അലുംനിയും സംഗമത്തിൽ പങ്കെടുക്കും.
രാവിലെ 9:30 ന് ചാപ്പലിൽ വി. കുർബാനയോടെ ആരംഭിക്കും. 10.30 ന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും. സ്കൂളിൽ നിന്ന് പടിയിറങ്ങിയ അന്തരിച്ച വ്യക്തിത്വങ്ങളെ അനുസ്മരിക്കും. അധ്യാപകരെ ആദരിക്കും.
തുടർന്ന് ആദ്യ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കും. ചടങ്ങുകൾക്ക് ശേഷം 1964 മുതൽ 2024 വരെയുള്ള കാലയളവിലെ പൂർവ്വവിദ്യാർത്ഥികൾക്കായി ബാച്ച് മീറ്റുകളും നടക്കും. ഫോൺ: 9947114623 (രാജീവ്), 9747571759 (മനോജ്).
0 Comments