ധനുമാസ തിരുവാതിര 2025 ഇക്കൊല്ലം (2025) ജനുവരി 11ന് ശനിയാഴ്ച ഉച്ചക്ക് 12 മണി 30 മിനിറ്റ് മുതൽ മകയിരം നക്ഷത്രം തുടങ്ങും 12 ആം തീയതി ഞായറാഴ്ച പകൽ 11മണി 26 മിനിറ്റ് കൊണ്ട് അവസാനിക്കും, അതു കഴിഞ്ഞാൽ തിരുവാതിര നക്ഷത്രം തുടങ്ങും.



ധനുമാസ തിരുവാതിര 2025  ഇക്കൊല്ലം (2025) ജനുവരി 11ന്  ശനിയാഴ്ച ഉച്ചക്ക് 12 മണി 30 മിനിറ്റ് മുതൽ മകയിരം നക്ഷത്രം തുടങ്ങും 12 ആം തീയതി ഞായറാഴ്ച പകൽ 11മണി 26 മിനിറ്റ് കൊണ്ട് അവസാനിക്കും,  അതു കഴിഞ്ഞാൽ തിരുവാതിര നക്ഷത്രം തുടങ്ങും. ഈ തിരുവാതിര നക്ഷത്രം ജനുവരി 13ന്  പകൽ 10 മണി 39 മിനിറ്റ് വരെ ഉണ്ട്. അതുകൊണ്ട് ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ചടങ്ങുകളും ജനുവരി 12 നു രാത്രിയാണു നടത്തേണ്ടത്. തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് രാവിലെ തിരുവാതിരയുള്ള  13നു തിങ്കളാഴ്ചയുമാണ് .  മകയിരസന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയാറാക്കുന്നത്.


 അതിന്റെ അടിസ്ഥാനത്തിൽ ജനുവരി 11ന് ശനിയാഴ്ച എട്ടങ്ങാടി നിവേദ്യം തയ്യാറാക്കാം.   എട്ടങ്ങാടി എന്നാൽ കിഴങ്ങുവർഗങ്ങൾ ഉൾപ്പടെ  എട്ടു തരം സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന നോമ്പ് വിഭവമാണ്.   ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, കാച്ചിൽ, ഏത്തക്കായ, വൻപയർ, ശർക്കര എന്നിവയാണ് എട്ടങ്ങാടിയിൽ ചേരുന്നത്. തിരുവാതിര വ്രതം നോൽക്കുന്നവർ ഉമിത്തീയിൽ ചേനയും ചേമ്പും ചെറുകിഴങ്ങും മറ്റുള്ള കിഴങ്ങുവർഗങ്ങൾ ചുട്ടെടുത്താണ് എട്ടങ്ങാടി തയ്യാറാക്കിയിരുന്നത്. എട്ടങ്ങാടിയിൽ ചേർക്കുന്ന ഇനങ്ങളിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് .





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments