പൂവരണി പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിരുനാൾ ജനുവരി 20 മുതൽ 26 വരെ

പൂവരണി പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിരുനാൾ   ജനുവരി 20 മുതൽ 26 വരെ

ജനുവരി 20 തിങ്കൾ രാവിലെ 6.15-ന് വിശുദ്ധ കുർബാന, തിരുഹൃദയ നൊവേന. വൈകിട്ട് 4.30ന് വിശുദ്ധ കുർബാന റവ. ഫാ. ജീമോൻ  പനച്ചിക്കൽകരോട്ട് (സെക്രട്ടറി, മാർ ജോസഫ് പള്ളിക്കാപറമ്പിൽ), വചനപ്രഘോഷണം (തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ വൈകിട്ട് 5.30 മുതൽ) നയിക്കുന്നത് റവ. ഡോ. ജോർജ് കാരാംവേലി (വികാരി, സെന്റ് തോമസ് ചർച്ച്, മേലുകാവുമറ്റം) 

ജനുവരി 21 ചൊവ്വ രാവിലെ 6.15 ന് വിശുദ്ധ കുർബാന തിരുഹൃദയ നൊവേന. വൈകിട്ട് 4.30ന് വിശുദ്ധ കുർബാന (റവ. ഫാ. സെബാസ്റ്റ്യൻ പോത്തനാംമൂഴിയിൽ, വികാരി മേക്കടമ്പ് മൂവാറ്റുപുഴ), വചനപ്രഘോഷണം, കൃഷിയിടത്തിലെ മണ്ണ് വെഞ്ചിരിപ്പ്.

ജനുവരി 22 ബുധൻ രാവിലെ 6.15 ന് വിശുദ്ധ കുർബാന, തിരുഹൃദയ നൊവേന, വൈകിട്ട് 4.30ന് വിശുദ്ധ കുർബാന (റവ. ഫാ. ജോസ് തറപ്പേൽ, ഡയറക്ടർ അൽഫോൻസാ പാസ്റ്റൽ  ഇൻസ്റ്റിറ്റ്യൂട്ട് & ഇൻഫാം, പാലാ) വചനപ്രഘോഷണം, വാഹന വെഞ്ചിരിപ്പ്

ജനുവരി 23 വ്യാഴം വൈകിട്ട് 4.30ന് കൊടിയേറ്റ്, 4.45ന് ആഘോഷമായ വിശുദ്ധ കുർബാന (സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കൂരിയ മെത്രാൻ, സീറോ മലബാർ സഭ) 6.00-ന് പുറത്ത്നമസ്കാരം, 7.00-ന് പത്തനംതിട്ട ഒറിജിനൽ അവതരിപ്പിക്കുന്ന ഗാനമേള, പ്രശസ്ത പിന്നണിഗായകരായ പ്രകാശ് പുത്തൂരും, അന്നാ ബേബിയും നയിക്കുന്നു.

ജനുവരി 24 വെള്ളി രാവിലെ 6.15ന് വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ്മദിനം, 5.00-ന് വിശുദ്ധ കുർബാന, റവ ഫാ. മാത്യു തെക്കേൽ  (വികാരി എസ്. എച്ച്. ചർച്ച് പൂവരണി) സിമിത്തേരി സന്ദർശനം, ഒപ്പീസ്, 7.00-ന് കലാസന്ധ്യ വേവ്സ് 2.0 സീസൺ 2 (ഇടവകാംഗങ്ങൾ)

ജനുവരി 25 ശനി രാവിലെ 6.15ന് വിശുദ്ധ കുർബാന റവ. ഫാ. എബിൻ തള്ളിക്കുന്നേൽ സി. ആർ. എം. (അസി.വികാരി എസ്. എച്ച്. ചർച്ച് പൂവരണി) വൈകിട്ട് 4.30ന് വിശുദ്ധ കുർബാന (റവ. സാബു കൂടപ്പാട്ട് സി. എം. ഐ. (പ്രിൻസിപ്പൽ, ചാവറ പബ്ലിക് സ്കൂൾ, പാലാ) 6.00-ന് ജപമാല പ്രദക്ഷിണം (വിളക്കുംമരുത്  കപ്പേളയിലേക്ക്) 7-ന് പ്രദക്ഷിണം  തിരികെ പള്ളിയിലേക്ക്, സമാപന ആശിർവാദം, 7.30ന് ചുള്ളൻസ് ചേർത്തലയുടെയും സവാന ബാൻഡ് കൊച്ചിയുടെയും 30 കലാകാരന്മാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ.

ജനുവരി 26 ഞായർ പ്രധാന തിരുനാൾ ദിനം. രാവിലെ 5.30ന് വിശുദ്ധ കുർബാന, 7.00-ന് വിശുദ്ധ കുർബാന, 9.45 ന്  ആഘോഷമായ തിരുനാൾ   റാസ മാർ ജേക്കബ് മുരിക്കൻ  (മുൻ സഹായ മെത്രാൻ പാലാ രൂപത) സഹകാർമികർ:  റവ. ഫാ. റോയ് പുലിയുറുമ്പിൽ (എംസിബിഎസ്),  റവ. ഫാ. ടിബിൻ  പഴേപറമ്പിൽ (സി.എം.എഫ്.) റവ. ഫാ.  ജോസഫ് വെട്ടുകല്ലുംപുറത്ത്, റവ. ഫാ. ആന്റണി വില്ലന്താനം. സമ്മാനകൂപ്പൺ നറുക്കെടുപ്പ്.  വൈകിട്ട് 3.05 ന് ചെണ്ടമേളം, 3.30ന് ബാൻഡ് മേളം. 4.00 ന് ആഘോഷമായ തിരുനാൾ കുർബാന റവ തോമസ് മാളിയേക്കൽ (സുപ്പീരിയർ, പരിത്രാണ റിട്രീറ്റ് സെന്റർ,അടിച്ചിറ), തിരുനാൾ സന്ദേശം റവ ഡോക്ടർ തോമസ് പാറക്കൽ (മലയാളം വിഭാഗം മുൻ മേധാവി, ദേവമാതാ കോളേജ് കുറവിലങ്ങാട്), 6:30ന് പ്രദക്ഷിണം  (പച്ചാത്തോട്  പന്തലിലേക്ക്) 7.00 ന് ലദീഞ്ഞ് (പച്ചാത്തോട് പന്തലിൽ) 7.15ന് പ്രദക്ഷിണം  (വിളക്കുംമരുത് കപ്പേളയിലേക്ക്) 8.15ന് ലദീഞ്ഞ്  (വിളക്കുംമരുത് കപ്പേളയിൽ) 8.30ന് പ്രദക്ഷിണം പള്ളിയിലേക്ക് സമാപനാശീർവ്വാദം, 9.30ന് സ്നേഹവിരുന്ന്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments