ഉള്ളനാട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സാവാഘോഷങ്ങള്‍ ഇന്ന് മുതല്‍ 19 വരെ തീയതികളില്‍ നടക്കും.



ഉള്ളനാട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ധര്‍മ്മശാസ്താവിന്റെയും ശ്രീമഹാദേവന്റെയും സംയുക്ത തിരുവുത്സാവാഘോഷങ്ങള്‍ ഇന്ന് മുതല്‍ 19 വരെ തീയതികളില്‍ നടക്കും. 
 
തന്ത്രി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് പ്രസിഡന്റ് ഉള്ളനാട് അജിത്ത് സി. നായര്‍ അറിയിച്ചു.

ഇന്ന് രാവിലെ 6.30 ന് ഗണപതിഹോമം, വൈകിട്ട് 7.30 ന് താലപ്പൊലി, എതിരേല്പ്, 8 ന് കളമെഴുത്തുപാട്ട്, കളംകണ്ടുതൊഴീല്‍. തിരുവരങ്ങില്‍ ചിന്‍മയ ജയേഷിന്റെ നൃത്തം, 8.30 ന് നാമസങ്കീര്‍ത്തനം. 




നാളെ രാവിലെ 6.30 ന് ഗണപതിഹോമം, വൈകിട്ട് 6.15 ന് ദീപാരാധന, 7.30 മുതല്‍ താലപ്പൊലി, എതിരേല്പ്, 8 ന് കളമെഴുത്തുപാട്ട്, കളംകണ്ടുതൊഴീല്‍, തിരുവരങ്ങില്‍ എം.കെ. ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതസദസ്സ്.

18 ന് രാവിലെ 6.30 ന് ഗണപതിഹോമം, വൈകിട്ട് 5 ന് ക്ഷേത്രപ്രദക്ഷിണ വഴി സമര്‍പ്പണം മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. 7.30 ന് താലപ്പൊലി, എതിരേല്പ്, 8 ന് കളമെഴുത്തുപാട്ട്, കളംകണ്ടുതൊഴീല്‍, തിരുവരങ്ങില്‍ ഡബിള്‍ തായമ്പക പൊരൂര്‍ ഉണ്ണികൃഷ്ണനും കല്പാത്തി ബാലകൃഷ്ണനും നയിക്കും. 


19 ന് രാവിലെ 6 ന് ഗണപതിഹോമം, 7.30 ന് പിച്ചള പൊതിഞ്ഞ ബലിക്കല്ലും അനുബന്ധ ബലിക്കല്ലുകളുടെയും സമര്‍പ്പണവും കലശവും. പി.എസ്. ഷാജിമോന്‍ പൂവത്തിങ്കല്‍ നിര്‍വ്വഹിക്കും. 9 ന് ശ്രീഭൂതബലി, 11 ന് ഇരുപത്തഞ്ച് കലശാഭിഷേകം, 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, പറവയ്പ്പ്, 6.15 ന് ദീപാരാധന, 6.45 ന് പുഷ്പാഭിഷേകം, 7ന് പഞ്ചവാദ്യം, 9 ന് ആല്‍ത്തറയില്‍ നിന്നും താലപ്പൊലി, രാത്രി 10 ന് നാടന്‍പാട്ട്, പുലര്‍ച്ചെ 2 ന് വിളക്കിനെഴുന്നള്ളത്ത്, 4 ന് കളമെഴുത്തുപാട്ടും കളംകണ്ടുതൊഴീലും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments