ഒരു നൂറ്റാണ്ടുകാലം മലയിഞ്ചിപ്പാറയുടെ മണ്ണിൽ നിന്നും പതിനായിരങ്ങളെ അക്ഷര ജ്യോതിസി ലേക്ക് ആനയിച്ച മലയിഞ്ചിപ്പാറ സെൻറ് ജോസഫ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ജനുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പാല രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ശതാബ്ദി സംഗമം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ജൂബിലി സ്മരണികയുടെ പ്രകാശനം ആന്റോ ആൻറണി എംപി നിർവഹിക്കും.പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുതിർന്ന അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും.
പാലാ രൂപത കോപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ ഫാ ജോർജ് പുല്ലുകാലായിൽമുഖ്യ പ്രഭാഷണം നടത്തും.മലയിഞ്ചിപ്പാറ ഇടവക വികാരിയും സ്ക്കൂൾ മാനേജരുമായ റവ ഫാ ജോസഫ് ചെറുകര കുന്നേൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അത്യാലിൽ, എഫ്സിസി ഭരണങ്ങാനം അൽഫോൻസാപ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ സി. ജെസ്സി മരിയ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് അക്ഷയ് ഹരി, പഞ്ചായത്ത് മെമ്പർമാരായ മിനിമോൾ ബിജു, റെജി ഷാജി, പി ജി ജനാർദ്ദനൻ,പൂർവ്വ വിദ്യാർത്ഥിയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ റോജോ വി. ജോസഫ്, ഈരാറ്റുപേട്ട എ ഇ ഓ ഷംല ബീവി, ഈരാറ്റുപേട്ട ബി പി സി ബിൻസ് ജോസഫ്,മുൻ ഹെഡ്മിസ്ട്രസ് ലിൻസ് മേരി എഫ് സി സി, പിടിഎ പ്രസിഡണ്ട് ജോർജുകുട്ടി കുഴിവേലി പറമ്പിൽ , സ്കൂൾ ഹെഡ്മാസ്റ്റർ വിൻസൻറ് മാത്യു,പ്രോഗ്രാം കോഡിനേറ്റർ സാബു പൂണ്ടിക്കുളം തുടങ്ങിയവർ സംസാരിക്കും.
പള്ളിക്ക് മുൻമ്പേ പള്ളിക്കൂടം സ്ഥാപിച്ച അപൂർവ്വ ഇടവകകളിൽ ഒന്നാണ് മലയിഞ്ചിപ്പാറ.പൂഞ്ഞാർ പള്ളിക്ക് കീഴിലായിരുന്ന മലയിഞ്ചിപ്പാറ എന്ന മലയോര പ്രദേശത്ത് 1922 ഒരു കുരിശ് സ്ഥാപിച്ചു കൊണ്ടായിരുന്നു ഇടവകയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിയ ഇവിടുത്തുകാർ 1925 മെയ് മാസം പതിനേഴാം തീയതി മലയിഞ്ചിപ്പാറയിൽ ഒരു എൽ പി സ്കൂളിന് തുടക്കമിട്ടു.
പാതാമ്പുഴ മലയിഞ്ചിപ്പാറ പ്രദേശങ്ങളുടെ സർവ്വമുഖ വികസനത്തിന് തുടക്കം കുറിച്ച പൂണ്ടിക്കുളത്തിൽ ലൂക്കാ ദേവസ്യ എന്ന മഹനീയ വ്യക്തിത്വമായിരുന്നു കുരിശിന്റെയും തുടർന്ന് സ്കൂളിന്റെയും സ്ഥാപനത്തിന് മുൻകൈയെടുത്തത്.1952 ഈ വിദ്യാലയം യുപി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പാലാ രൂപത കോപ്പറേറ്റ് എ ഡ്യൂകേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്ന് പതിനായിരക്കണക്കിന് നാന ജാതി മതസ്ഥരായ വിദ്യാർത്ഥികൾ അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിച്ച് രാജ്യത്തിനകത്തും പുറത്തും സുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചു വരുന്നു.
0 Comments