മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ കുടയത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. അഞ്ചിരി പാലപ്പിള്ളില്‍ പുത്തന്‍പുരയ്ക്കല്‍ സച്ചിന്‍ പി. സുരേന്ദ്രന്‍, കോളപ്ര പേരുശ്ശേരില്‍ അഖില്‍ പി. ശ്രീധരന്‍ എന്നിവരെയാണ് ആദരിച്ചത്.
കഴിഞ്ഞ 18 ശനിയാഴ്ച 10ന് ആണ് കോളപ്ര പാലത്തില്‍ നിന്നും പതിനാറുകാരി മലങ്കര ജലാശയത്തിലേക്ക് ചാടിയത്. ഈ സമയം പാലത്തിലൂടെ ബൈക്കില്‍ വന്ന സച്ചിനാണ് പെണ്‍കുട്ടി ഡാമിലേക്ക് ചാടുന്നത് കണ്ടത്. സച്ചിന്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി ഡാമിലേക്ക് ചാടി. പാലത്തിന് സമീപം താമസിക്കുന്ന അഖിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
യുവാക്കള്‍ നടത്തിയ സാഹസികമായ രക്ഷാ പ്രവര്‍ത്തനമാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. അനുമോദന യോഗം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എന്‍. ഷിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ആഞ്ജലീന സിജോ, ശ്രീജിത്ത്,
സി.എസ് പുഷ്പവിജയന്‍, ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരന്‍, ബിന്ദു സുധാകരന്‍, നസിയ ഫൈസല്‍, ലത ജോസ്, ആശ റോജി, പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments