നിറഞ്ഞ് കിടന്ന മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കള്‍ക്ക് നാടിന്റെ ആദരം. അഞ്ചിരി പാലപ്പിള്ളില്‍ പുത്തന്‍പുരയ്ക്കല്‍ സച്ചിന്‍ പി. സുരേന്ദ്രന്‍, കോളപ്ര പേരൂശേരില്‍ അഖില്‍ പി. ശ്രീധരന്‍ എന്നിവരെയാണ്. കോളപ്രയില്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.
കഴിഞ്ഞ 18 ന് രാവിലെ പത്തോടെയാാണ് കോളപ്ര പാലത്തില്‍ നിന്നും പതിനാറുകാരി മലങ്കര ജലാശയത്തിലേക്ക് ചാടിയത്. സംഭവമറിഞ്ഞ് എത്തിയ പ്രദേശവാസികളായ അഖില്‍, ബാബു എന്നിവരും ഡാമിലേക്ക് ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അതി സാഹസികമായിട്ടാണ് ഇവര്‍ പെണ്‍കുട്ടിയെ കരയിലെത്തിച്ചത്. സ്വന്തം ജീവന്‍ പോലും അവഗണിച്ച് അവസരോചിതമായ ഇടപെടിലിലൂടെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചവരെ പൗര സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍ അത് അര്‍ഹതക്കുള്ള അംഗീകാരമായി.
ചടങ്ങില്‍ ഡോ. കെ. സോമന്‍ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. ഷിയാസ് ഉപഹാരം നല്‍കി. വിവിധ സംഘടനാ പ്രതിനിധികളായ തങ്കച്ചന്‍ കോട്ടയ്ക്കകത്ത്, പി.പി. ചന്ദ്രന്‍, കെ.ജെ. മൈക്കിള്‍, അനില്‍ കൂവപ്ലാക്കല്‍,
സൂര്യകുമാര്‍, സിനോജ്, മേജോ, ഫ്രാന്‍സിസ് കരിമ്പാനി, കെ.യു. ബിജു, രതീഷ്, റോയി സബാസ്റ്റ്യന്‍, ഫ്രാന്‍സിസ് പടിഞ്ഞാറേയിടത്ത്, മനു ഈരാമത്തറ, വി.ജെ. അഭിലാഷ്, ബൈജു, പഞ്ചായത്ത് അംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത് സി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
0 Comments