തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശനത്തിരുനാളിനോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പഞ്ചപ്രദക്ഷിണ സംഗമം ഇന്നു നടക്കും.
ഉച്ചകഴിഞ്ഞ് 3 ന് വിശുദ്ധൻ്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 3.45 ന് വല്യാത്ത് കപ്പേള, കാവുംകണ്ടം കപ്പേള,വാളിക്കുളം കപ്പേള, 4 ന് കൊല്ലപ്പള്ളി കപ്പേള, 4.15 ന് ഐങ്കൊമ്പ് കുരിശുങ്കൽ പന്തൽ എന്നിവിടങ്ങളിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിക്കും. 5 ന് കുരിശും തൊട്ടിയിൽ പ്രദക്ഷിണങ്ങൾ സംഗമിക്കും. തുടർന്ന് പള്ളിയിൽ നിന്നും വിശുദ്ധ ആഗസ്തീനോസിൻ്റെ തിരുസ്വരൂപവുമായി പ്രദക്ഷിണമായി എത്തി പഞ്ച പ്രദക്ഷിണത്തെ എതിരേല്ക്കും.
5.30 ന് തിരി വെഞ്ചരിപ്പ് തുടർന്ന് വിശുദ്ധൻ്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ നിന്നും പ്രദക്ഷിണമായി കൊണ്ടുവന്ന് വലിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 6 ന് ആഘോഷമായ കുർബാന - ഫാ. മൈക്കിൾ നടുവിലേക്കുറ്റ്. തുടർന്ന് ആർച്ചു ഫ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ സന്ദേശം നല്കും. 7 ന് വേസ്പര. ഫാ. മൈക്കിൾ വടക്കേക്കര .രാത്രി 8 ന് പള്ളി ചുറ്റിപ്രധാന പ്രദക്ഷിണം. 9.35 ന് കപ്ലോൻ വാഴ്ച 9.45 ന് ചെണ്ട , ബാൻ്റ് ഫ്യൂഷൻ.
നാളെ (വ്യാഴം) പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ ഏഴിന് ആഘോഷമായ കുർബാന ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര 10 ന് കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നല്കും. 12.15 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 1.45 ന് ആഘോഷമായ ക ഴുന്ന് എഴുന്നള്ളിക്കൽ (വോളണ്ടിയേഴ്സ്, പ്രസുദേന്തിമാർ) വൈകിട്ട് 5 ന് ആഘോഷമായ കുർബാന ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം രാത്രി ഏഴിന് പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്,ഗായത്രി നായർ, പത്തനാപുരം റഹ്‌മാൻ എന്നിവർ നയിക്കുന്ന ഗാനമേള.
17 ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ ആചരിക്കും. രാവിലെ 6 ന് ആഘോഷമായ കുർബാന, സെമിത്തേരി സന്ദശനം. ഭക്തജനത്തിരക്കുമൂലം ഇടവക ജനങ്ങൾക്ക് നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനായി ജനുവരി 20 ന് വിശുദ്ധൻ്റെ തിരുനാൾ ഇടവകക്കാർക്കായി വീണ്ടും ആഘോഷിക്കും.
0 Comments