ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 14 ന് കൊടിയേറും.




ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 14 ന് രാത്രി 8 ന് കൊടിയേറും. 
 
അന്ന് രാവിലെ തിരുവരങ്ങില്‍ വിവിധ കലാപരിപാടികള്‍. വൈകിട്ട് 6 ന് ഏലൂര്‍ ബിജുവിന്റെ സോപാനസംഗീതം, 8 ന് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാട് കൊടിയേറ്റും. 8.30 മുതല്‍ തിരുവാതിരകളി, തുടര്‍ന്ന് കൊടിയേറ്റ് സദ്യ, 8.40 മുതല്‍ ശ്രീഭൂതബലി.

15 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10 മുതല്‍ നാരായണീയ പാരായണം, 11.30 ന് പ്രസാദമൂട്ട്, വൈകിട്ട് 4.30 ന് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്തെഴുന്നള്ളത്ത്, ടൗണ്‍ കാണിക്കമണ്ഡപത്തില്‍ ഭജന, 8 ന് ഭരണങ്ങാനം ടൗണില്‍ എഴുന്നള്ളത്തിന് വരവേല്പ്, 10 ന് ക്ഷേത്രത്തില്‍ എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ്

16 ന് ഭഗവതി പ്രതിഷ്ഠാദിനം, രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് തിരുവാതിരകളി, തുടര്‍ന്ന് ഉത്സബലി, 11 ന് സംഗീത സദസ്സ്, 12 ന് ഉത്സവബലി ദര്‍ശനം, രാത്രി 8 ന് ഭഗവതി നടയില്‍ വിശേഷാല്‍ ദീപാരാധന, 8.30 ന് ബാലെ, 9 ന് ശ്രീഭൂതബലി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്.

17 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, ഭക്തിഗാനസുധ, വൈകിട്ട് 4.30 ന് കിഴപറയാര്‍ കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും. 11 ന് ശ്രീഭൂതബലി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്.
 

18 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് സംഗീതാര്‍ച്ചന, ഉത്സവബലി, വൈകിട്ട് 4.30 ന് കീഴമ്പാറ കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും. 11 ന് ശ്രീഭൂതബലി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്.

19 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, ഉത്സവബലി, 10.30 ന് തിരുവാതിര, 11 ന് കരാക്കേ ഗാനമേള, വൈകിട്ട് 4.30 ന് ഇടമറ്റം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 9.30 ന് പങ്കപ്പാട്ട് ക്ഷേത്രത്തില്‍ കൂടിപൂജ, 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും. 11 ന് ശ്രീഭൂതബലി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്.

20-ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് നൃത്തനൃത്യങ്ങള്‍, 12 ന് പ്രസാദമൂട്ട്, 7.30 ന് പ്രഭാഷണം, 8.30 ന് ശ്രീഭൂതബലി, വലിയവിളക്ക്.

ഇത്തവണ ഇടമറ്റം എന്‍.എസ്.എസ്. കരയോഗത്തിന്റെ ചുമതലയിലാണ് ആറാട്ടുത്സവം. 21 ന് 12 മുതല്‍ ആറാട്ടുസദ്യ, 3.30 ന് കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, രാത്രി 10.30 ന് ആറാട്ട് തിരിച്ചുവരവും എതിരേല്പും, 11.30 ന് സ്‌പെഷ്യല്‍ പാണ്ടിമേളം, പുലര്‍ച്ചെ 1 ന് കൊടിമരച്ചുവട്ടില്‍ പറവയ്പ്പും വലിയ കാണിക്കയും, 2 ന് ഇരുപത്തഞ്ച് കലശം.  വൈകിട്ട് 7 മുതല്‍ തിരുവരങ്ങില്‍ തിരുവാതിരകളി, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍ എന്നിവയുണ്ട്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments