14 കാരനെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 75,000രൂപ പിഴയും




14 കാരനെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 75,000രൂപ പിഴയും. വണ്ണപ്പുറം പുളിക്കത്തൊട്ടി കാവില്‍പുരയിടത്തില്‍ ജോമോന്‍ ജോസഫിനെ(57)യാണ് വിവിധ വകുപ്പുകള്‍ പ്രകാരം തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ശിക്ഷ വിധിച്ചത്. ലൈംഗീകാതിക്രമം, ഒന്നില്‍ കൂടുതല്‍ തവണ ലൈംഗീകാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെയുള്ളത്. 


ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ആറുവര്‍ഷമാണ് തടവ്. പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവുണ്ടാകും. 2020 ജൂണ്‍ മൂന്നിനും 18നുമായിരുന്നു കേസിനാസ്പദമായ സംഭവം. വില്‍പനയ്ക്കുള്ള സ്ഥലം കാണിക്കാന്‍ പ്രതിയോടൊപ്പം പോയ കുട്ടിയെ യാത്രാമധ്യേ ലൈംഗീകാതിക്രമത്തിന് ഇരയാക്കി. 


ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇരയ്ക്ക് പുനരധിവാസത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി വാഹിത ഹാജരായി


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments