ആരോരുമില്ല; ഒഴിഞ്ഞ് കിടക്കുന്നത് 138 ക്വാര്‍ട്ടേഴ്‌സുകള്‍

 

കോടിക്കണക്കിന് രൂപ മുതല്‍മുടക്കി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ വെറുതെ കിടന്ന് നശിക്കുന്നു. വൈദ്യുതി ബോര്‍ഡിന്റെ മൂലമറ്റം കോളനിയിലെ കെട്ടിടങ്ങളിലാണ് ആളില്ലാത്തത്. ഇവിടെ ആകെ 403 ക്വാര്‍ട്ടേഴ്സുകളുണ്ട്.ഇതില്‍ 268 ക്വാര്‍ട്ടേഴ്സുകളില്‍ മാത്രമാണ് കെഎസ്ഇബിയിലെ ജീവനക്കാര്‍ താമസിക്കുന്നത്. 


51 ക്വാര്‍ട്ടേഴ്‌സുകളില്‍ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരും. ബാക്കി ഒഴിഞ്ഞ് കിടക്കുകയാണ്. 52 എണ്ണം അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, 18 ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ച് കഴിഞ്ഞു. 


കെട്ടിടങ്ങള്‍ മെയ്ന്റന്‍സ് ചെയ്യാറില്ല എന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് തന്ന ഷീറ്റിന്റെ മുകളില്‍ പുല്ല് വളര്‍ന്ന് കെട്ടിടം താറുമാറായിക്കൊണ്ടിരിക്കുകയാണ്. മരം വീണും കാലപ്പഴക്കത്താലും നശിക്കുന്നവയും ഇതില്‍ ഉണ്ട്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments