പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 129-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

 

പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 129-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ  ഓഡിറ്റോറിയത്തിൽ നടക്കും.  മാണി സി. കാപ്പൻ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. മാനേജർ വെരി. റവ. ഡോ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കും. രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലകാലയിൽ മുഖ്യപ്രഭാഷണം നടത്തും. 


സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ മുൻസിപ്പൽ ചെയർമാൻ  ഷാജു വി. തിരുത്തൻ ആദരിക്കും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബൈജു കൊല്ലംപറമ്പിൽ ഫോട്ടോ അനാച്ഛാദനം ചെയ്യും. 


വാർഡ് കൗൺസിലർ   ബിജി ജോജോ, പി.ടി.എ. പ്രസിഡണ്ട്  വി.എം.തോമസ് , പ്രിൻസിപ്പൽ  റെജിമോൻ കെ. മാത്യു, ഹെഡ്മാസ്റ്റർ  ഫാ. റെജിമോൻ സ്കറിയ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments