ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ സിൽവർ ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടന്നു... 126 -ാം തവണ രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ ആദരിച്ചു


ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ 
സിൽവർ ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടന്നു. ..126 -ാം തവണ രക്തം ദാനം ചെയ്ത  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ ആദരിച്ചു.


ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കണ്ടറി  സിൽവർ ജൂബിലിയോട് അനുബന്ധിച്ച് സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റും എസ്. എം വൈ. എം ഇലഞ്ഞി യൂണിറ്റും പാലാ ബ്ലഡ്‌ ഫോറവും ചേർന്ന് പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  
        സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ ജോസഫ് ഇടത്തുംപറമ്പിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. 

പാലാ ബ്ലഡ്‌  ഫോറം ജനറൽ കൺവീനവർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. എസ് എം വൈ എം ഡയറക്ടർ ഫാ. ജോസഫ് അലാനിക്കൽ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ജയ്സൺ സെബാസ്റ്റ്യൻ, പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഡോജിൻ ജോൺ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുമോൻ ചെല്ലപ്പൻ,  കെ. എം മനു, എസ്. എം വൈ. എം യൂണിറ്റ്
 പ്രസിഡന്റുമാരായ അലൻ പീറ്റർ, നിയാ ബൈനു, എൻ. എസ്. എസ് വോളന്റിയർ ലീഡർമാരായ അജയ് ജോൺ മാത്യു, എൽസ മരിയ ബിനോയ് തുടങ്ങിയവർ സംസാരിച്ചു.


    സമ്മേളനത്തിൽ 126 -ാം തവണ രക്തം ദാനം ചെയ്ത  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ മാനേജർ ഫാ ജോസഫ് ഇടത്തുംപറമ്പിൽ പൊന്നാടയണിയിച്ച് ആദരിച്ചു. 


       മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. എസ് എം വൈ എം ഡയറക്ടറും പ്രിൻസിപ്പാളും അദ്ധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ അൻപതോളം ആളുകൾ ക്യാമ്പിൽ രക്തം ദാനം ചെയ്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments