ഭരണങ്ങാനം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷം ജനുവരി 10 ന്.


ഭരണങ്ങാനം സെന്റ്  മേരീസ് ഹയർ സെക്കൻഡറി സ്കൂൾ 127 -) മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 10 വെള്ളി  ഉച്ചകഴിഞ്ഞ് 1.45 ന് ഭരണങ്ങാനം ഫൊറോന പള്ളി  ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാലാ എം. എൽ. എ.  . മാണി സി. കാപ്പൻ സമ്മേളനം ഉത്ഘാടനം ചെയ്യും. സ്കൂൾ മാനേജർ  റവ. ഫാ.സക്കറിയാസ്  ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ  സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ  മുഖ്യ പ്രഭാഷണം നടത്തും. 


ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, ജില്ലാ പഞ്ചായത്ത് മെമ്പർ  രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ജോസ് തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ലിസ്സി സണ്ണി, പിടിഎ പ്രസിഡണ്ട്  ജോസ് ജെ. തയ്യിൽ, എഫ് സി സി ഭരണങ്ങാനം പ്രൊവിൻഷ്യൽ റവ. സിസ്റ്റർ ജെസി  മരിയ,  പ്രിൻസിപ്പൽ റവ. ഡോ. ജോമോൻ കെ. എം., ഹെഡ് മാസ്റ്റർ  ജോജി  അബ്രാഹം,  റാണിമോൾ മാത്യു, സോജൻ മാത്യു,  സിസ്റ്റർ.ഷൈനി ജോസഫ്, കുമാരി ആൻസ് ബിജു എന്നിവർ പ്രസംഗിക്കും. 


സർവീസിൽ നിന്ന്  വിരമിക്കുന്ന  ഹയർസെക്കൻഡറി അധ്യാപകരായ സിസ്റ്റർ. സാലി മാത്യു എഫ് സി സി, ശ്രീമതി സെലിനാമ്മ കുര്യൻ എന്നിവർക്ക് സമ്മേളനത്തിൽ യാത്രയയപ്പ് നൽകും. രാവിലെ 10 മുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments