കൃഷിയിടങ്ങളിലെയും വാസസ്ഥലങ്ങളിലെയും വന്യമൃഗസാന്നിധ്യം: പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പൂഞ്ഞാർ ഭൂമിക സെൻ്റിൽ 10/01/2025 വെള്ളി വൈകുന്നേരം 4 മണിയ്ക്ക് സാമൂഹിക ജാഗ്രതാ സമ്മേളനം സംഘടിപ്പിക്കും. ഭൂമികയുടെ നേതൃത്വത്തിലാണ് പരിപാടി. കെ.ഇ. ക്ലമൻ്റ് അദ്ധ്യക്ഷത വഹിക്കും.
റ്റോമിച്ചൻ സ്കറിയാ വിഷയാവതരണം നടത്തും. എബി പൂണ്ടിക്കുളം, കുറുവച്ചൻ പ്ലാത്തോട്ടം എന്നിവർ പ്രസംഗിക്കും. വന്യമൃഗ സാന്നിധ്യവും പ്രശ്നങ്ങളും വിലയിരുത്തുകയും പരാതികളും അപേക്ഷകളും നിയമ ഭേദഗതി നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള പരിശീലനങ്ങളും നൽകും.
വന്യമൃഗ സാന്നിധ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും നിയമനടപടികളും ചർച്ച ചെയ്യും. ഫോൺ: 9400213141
0 Comments