കാവിന്‍പുറം ദേശതാലപ്പൊലി ഭക്തിനിര്‍ഭരം, താലമെടുത്ത് നൂറുകണക്കിന് വനിതകള്‍..... വാര്‍ത്തയോടൊപ്പം വീഡിയോയും കാണാം.



ഉമാമഹേശ്വരന്‍മാര്‍ ഗ്രാമവീഥിയിലൂടെ എഴുന്നള്ളി. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രോത്സവ ഭാഗമായി ഇന്നലെ സന്ധ്യയ്ക്ക് നടത്തിയ ദേശതാലപ്പൊലി ഭക്തിനിര്‍ഭരം.

വീഡിയോ ഇവിടെ കാണാം👇👇👇
 

 

ഏഴാച്ചേരി വടക്ക് കൊടുങ്കയത്തില്‍ നിന്നും തെക്ക് പാറപ്പറമ്പില്‍ നിന്നും വൈകിട്ട് ഏഴ് മണിയോടെ ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില്‍  കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വീട്ടമ്മമാരും  പെണ്‍കുട്ടികളും ഉമാ മഹേശ്വരന്‍മാര്‍ക്കുള്ള വഴിപാട് സമര്‍പ്പണമായി താലമെടുത്തു. നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളുമൊക്കെ അകമ്പടിയാക്കി എത്തിയ  ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക് വഴിനീളെ ഭക്തര്‍ ദീപം തെളിയിച്ചും ആരതി ഉഴിഞ്ഞും എതിരേല്‌പ്പേകി. ഇത്തവണ ശിവപാര്‍വ്വതി ഭക്തജനസംഘം സമര്‍പ്പിച്ച രഥത്തിലായിരുന്നു ഉമാമഹേശ്വരന്‍മാരുടെ എഴുന്നള്ളത്ത്.
 


കാവിന്‍പുറം ജംഗ്ഷനില്‍ താലപ്പൊലി ഘോഷയാത്രകള്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങി. ജംഗ്ഷനില്‍ 30-ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേളത്രയം നടന്നു.

ദേശതാലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം വിശേഷാല്‍ ദീപാരാധന, വലിയ കാണിക്ക, ദീപക്കാഴ്ച, വെടിക്കെട്ട് എന്നിവ നടന്നു. താലമെടുത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി താലപ്രസാദ ഉണ്ണിയപ്പം വിതരണം ചെയ്തു. താലസദ്യയും  കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേളയുമുണ്ടായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments