റോട്ടറി ക്ലബ്ബ് പാലാ കലോത്സവ വിജയികളേയും അവാർഡ് ജേതാക്കളേയും ആദരിച്ചു. കോട്ടയം പാംഗ്രോവ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന റോട്ടറി റവന്യൂ ഡിസ്ട്രിക്ട് കലോത്സവത്തിൽ പാലാ റോട്ടറി ക്ലബ് ഓവർ ഓൾ കിരീടം നേടി. തിരുവാതിര ഗ്രൂപ്പ് ഡാൻസ്, സമൂഹ ഗാനം, ഡ്യൂയറ്റ് എന്നീ ഇനങ്ങളിൽ വിജയികളായി പാലാറോട്ടറി ക്ലബ് ' ജില്ലയിലെ വിവിധ ക്ലബ് കൾ പങ്കെടുത്തു. മത്സര വിജയികൾക്ക് പാലാ റോട്ടറി ക്ലബിൽ വച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പാലാ എൻ. എൽ. എ. മാണി സി കാപ്പൻ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു.
പ്രസിഡൻ്റ് സെലിൻ റോയി അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ടിക്റ്റ് ഗവർണർ ഡോ.വാവാ നികുന്നേൽ അസി ഗവർണർ ഡോ ടെസി കുര്യൻ , ഡോ മാത്യു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കേന്ദ്രവർമെൻ്റിൻ്റെ മികച്ച കർഷകനുള്ള അവാർഡു നേടിയ വി. ജെ.ബേബി വെള്ളിയെപ്പള്ളിയെ യും, റോട്ടറി ചാരിറ്റി പ്രവർത്തനങ്ങൾക്കു സംഭാവന നല്കിയ സെബാസ്റ്റ്യൻ മറ്റത്തിൽ, നീന്തൽ മത്സരത്തിൽ വിജയിയായ സെലിൻ റോയി എന്നിവരെപൊന്നാട അണിയിച്ചു ആദരിച്ചു. പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ,സെക്രട്ടറി ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു.
0 Comments