കടനാട് പഞ്ചായത്തിലെ വിവിധ മേഖലകളിലായി ഏക്കറുകണക്കിന് കൃഷിത്തോട്ടത്തിലെ മരച്ചീനി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ഉഴുതുമറിച്ചത്. റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നികള്‍ ബൈക്കിലിടിച്ച് തെറിച്ചുവീണ് പഞ്ചായത്ത് മെമ്പര്‍ക്കും പരിക്ക്. തോക്കുള്ള മെമ്പര്‍മാര്‍ ഉണ്ടെങ്കിലും കാട്ടുപന്നികള്‍ക്ക് കൂസലില്ല. അധികാരികള്‍ക്കും.
കടനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.ആര്‍. മധുവിനാണ് ബൈക്കില്‍ സഞ്ചരിക്കവേ കാട്ടുപന്നി റോഡില്‍ ബൈക്കിനു കുറുകെ ചാടി അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 6 ന് നീലൂര്‍ കിഴിമണ്ണില്‍ പാറമടക്കു സമീപമായിരുന്നു സംഭവം. ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ കുറുകെ എത്തിയ രണ്ടു കാട്ടുപന്നികള്‍ പഞ്ചായത്ത് മെമ്പര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും വീണ മധുവിന് കാലിനും കൈക്കും മുറിവേറ്റു. തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ പഞ്ചായത്ത് മെമ്പര്‍ ചികിത്സ തേടി.
കടനാടിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കാവുംകണ്ടത്ത് ഞള്ളായില്‍ ബിജുവിന്റെ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന 350 ചുവട് കപ്പയില്‍ 200-ല്‍ അധികം ചുവട് കപ്പ കാട്ടുപന്നികള്‍ നശിപ്പിച്ചു.
കൊടുമ്പിടി, നീലൂര്‍, കടനാട്, മറ്റത്തിപ്പാറ, പിഴക്, മാനത്തൂര്‍ മേഖലകളിലും കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനിടെ പലതവണ കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൃഷികള്‍ വ്യാപകമായി നശിച്ച സംഭവമുണ്ടായി. ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും തോക്ക് ഉള്‍പ്പെടെയുള്ള പഞ്ചായത്തുമെമ്പര്‍മാര്‍ ആരും അനങ്ങുന്നതേയില്ല.
കാട്ടുപന്നികളെ തുരത്തണം
കടനാട് പഞ്ചായത്തില്‍ വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ എത്രയുംവേഗം തുരത്താന്‍ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുത്ത് നടപടി സ്വീകരിക്കണം
- ബിനു വള്ളോംപുരയിടം, പൊതുപ്രവര്‍ത്തകന്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments