മന്നംജയന്തി ആഘോഷങ്ങളോടുബന്ധിച്ച് കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു കൊണ്ട് റെയിൽവേ ഉത്തരവായി. ഡിസംബർ 31, ജനുവരി1, 2 തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ – 12081 കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദിയ്ക്ക് ഡിസം 31, ജനുവരി 2 തീയതികളിൽ രാവിലെ 11:12 നും, ട്രെയിൻ നമ്പർ -12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദിയ്ക്ക് ജനുവരി 1, 2 തീയതികളിൽ വൈകുന്നേരം 5.03 നുമാണ് ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചത്.
0 Comments