പാലാ ജൂബിലി തിരുനാളിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആശംസകള്‍



പാലാ ജൂബിലി തിരുനാളിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആശംസകള്‍.  
 
എല്ലാവിഭാഗത്തില്‍ പെട്ടവരുടെയും വിശ്വാസ ഗോപുരമായി വര്‍ത്തിക്കുന്ന പാലാ കുരിശുപള്ളി മാതാവിന്റെ തിരുനാളിന് ഒരു തികഞ്ഞ മരിയഭക്തന്‍ എന്ന നിലയില്‍ താന്‍ ഭക്ത്യാദരപൂര്‍വ്വം എല്ലാ ആശംസകളും നേരുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പള്ളിയധികാരികള്‍ക്കയച്ച ആശംസാ സന്ദേശത്തില്‍ പറഞ്ഞു. 


''പാലാ കുരിശുപള്ളി മാതാവുമായുള്ള എന്റെ വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ടോളമായി. പാലായില്‍ അമ്മവീടുള്ള രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ''ലേലം'' സിനിമയില്‍, സംഭാഷണത്തിനിടയില്‍ ''എന്റെ കുരിശുപള്ളി മാതാവേ'' എന്ന് ഞാന്‍ പലവുരു ആവര്‍ത്തിക്കുന്നുണ്ട്. ആ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ആദ്യമായി പാലാ കുരിശുപള്ളി മാതാവിന്റെ സന്നിധിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കാനവസരം ലഭിച്ചത്. 
 
 
പിന്നീട് പാലായിലെത്തുമ്പോഴെല്ലാം മുടങ്ങാതെ മാതാവിനടുത്തെത്തി വണങ്ങാന്‍ കഴിഞ്ഞിട്ടുമുണ്ട്. കുടുംബത്തോടൊപ്പവും കുരിശുപള്ളിയിലെത്തി പ്രാര്‍ത്ഥിച്ചത് നന്ദിയോടെ ഓര്‍ക്കുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള വിശ്വാസ സമൂഹവുമായി എനിക്കുള്ള ആത്മാര്‍ത്ഥമായ സ്‌നേഹബന്ധം ഈ അവസരത്തില്‍ പ്രത്യേകം സ്മരിക്കുകയാണെന്നും'' സുരേഷ് ഗോപി ആശംസാ സന്ദേശത്തില്‍ പറയുന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments