അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ 2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോളേജ് അങ്കണത്തിൽ മനോഹരമായ പുൽക്കൂട് ഒരുക്കി. ക്രിസ്മസ്സ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കമായത് വിദ്യാർഥികൾക്കായി പുൽക്കൂട് മത്സരവും സന്താ മൽത്സരവും ക്രിസ്മസ് കരോളും മറ്റ് കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ആഘോഷ പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.
0 Comments