ക്രിസ്തുമസ് - പുതുവത്സര ഖാദി റിബേറ്റ് മേള തുടങ്ങി




കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ക്രിസ്തുമസ് -
പുതുവത്സര ഖാദി മേളയുടെ  ജില്ലാ തല ഉദ്ഘാടനം കുറവിലങ്ങാട് ഖാദി ഗ്രാമ സൗഭാഗ്യയിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മിനി മത്തായി നിർവ്വഹിച്ചു. 


സംസഥാനഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി.   ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.സി.കുര്യൻ ആദ്യ വില്പന നിർവ്വഹിച്ചു. 


വില്ലേജ് ജനകീയ സമിതി അംഗം ഷാജി കണിയാംകുന്നേൽവസ്ത്രം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോൺചിറ്റേട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ബേബി തൊണ്ടാംകുഴി, ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ എം.വി. മനോജ് കുമാർ, ഖാദി ജില്ലാ എ.ആർ.സിയ പി ജോസ് എന്നിവർ പ്രസംഗിച്ചു. 


കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30% വരെയും പോളിയസ്റ്റർ വസ്ത്രങ്ങൾക്ക് 20 % വരെയും റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവുമുണ്ട്. മരച്ചക്കിലാട്ടിയ എള്ളെണ്ണ, ശുദ്ധമായ തേൻ, വിവിധയിനം സ്റ്റാർച്ചുകൾ, സോപ്പുകൾ, ചന്ദനതിരി എന്നിവയും ലഭ്യമാണ്. ജനുവരി 4 ന് മേള സമാപിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments